1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2020

സ്വന്തം ലേഖകൻ: ചൂടൂം കോവിഡിന്റെ വ്യാപനവും ശക്തമാകുന്ന ശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളെ വാഹനത്തിൽ തനിച്ച് ഇരുത്തി രക്ഷിതാക്കൾ പുറത്തുപോകുന്നതും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്. കൊവിഡ് ജാഗ്രത മൂലം കുട്ടികളെ ഷോപ്പിങ് മാളിൽ പ്രവേശിപ്പിക്കാത്തതിനാൽ വാഹനങ്ങളിൽ ഇരുത്തി പോകുന്ന പ്രവണത ഈയിടെ വർധിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികളെ വാഹനത്തിൽ ഇരുത്തരുത്. കടുത്ത ചൂടിൽ ഏറെ നേരം വാഹനം സ്റ്റാർട്ട് ചെയ്തിടുന്നത് വിപരീത ഫലമുണ്ടാക്കും. രക്ഷിതാക്കൾ തിരിച്ചെത്തുമ്പോഴേക്കും കുട്ടികൾ തളർന്ന് അവശരാകുകയോ അബോധാവസ്ഥയിലാകുകയോ ചെയ്യും. ഓക്സിജന്റെ അഭാവത്തിൽ കുട്ടികൾക്ക് ജീവാപായം വരെ സംഭവിച്ചേക്കാമെന്നും സൂചിപ്പിച്ചു. കുട്ടികളെ തനിച്ചു വാഹനത്തിൽ ഇരുത്തി പോകുന്നത് കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പു നൽകി.

തീപിടിക്കാൻ സാധ്യതയുള്ളതിനാൽ സാനിറ്റൈസർ ഉപയോഗം കരുതലോടെയാകണമെന്നും പൊലീസ് പറഞ്ഞു. കൊടുംചൂടിൽ വാഹനത്തിൽ ഇവ സൂക്ഷിക്കുന്നതും തീപിടിത്തത്തിനു കാരണമാകും. സാനിറ്റൈസർ ഉപയോഗിച്ച ഉടൻ അടുക്കളയിൽ പോകുന്നത് അഗ്നിബാധയുണ്ടാക്കും.

ടയർ പൊട്ടിയുണ്ടാകുന്ന അപകടങ്ങളാണ് വേനൽകാലത്ത് വ്യാപകമാകുന്ന മറ്റൊന്ന്. നിലവാരമില്ലാത്തതും കാലാവധി തീർന്നവയുമായ ടയറുകൾ ഉപയോഗിക്കുന്നതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. അംഗീകൃത കമ്പനികളുടെ നിലവാരമുള്ള കാലപരിധിയുള്ള ടയറുകളാണ് ഉപയോഗിക്കേണ്ടത്.

വാഹനത്തിൽനിന്ന് മാസ്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴയും 6 ബ്ലാക് പോയിന്റും ശിക്ഷ. അബുദാബി പൊലീസാണ് ഇതു സംബന്ധിച്ച് ചിത്ര സഹിതം ട്വീറ്റ് ചെയ്തത്. നേരത്തെ അജ്മാൻ പൊലീസും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.