1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2020

സ്വന്തം ലേഖകൻ: കൊറോണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ജീവനക്കാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ രാജ്യത്തെ രണ്ട് വിമാനക്കമ്പനികൾ. ഗോ എയർ 5, 500 ജീവനക്കാരെയാണ് ശമ്പമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. രാജ്യവ്യാപക ലോക്ക്ഡൌൺ മെയ് മൂന്ന് വരെ നീട്ടിയതോടെയാണ് കമ്പനിയുടെ നിർണായക നീക്കം. മാർച്ചിൽ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു.

ലോക്ക്ഡൌൺ മെയ് മൂന്ന് വരെ നീട്ടിയതോടെ തുടർന്നും ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ കമ്പനി നിർദേശിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കണമെന്ന് അപേക്ഷിക്കാൻ തങ്ങൾ നിർബന്ധിതരായെന്നാണ് കമ്പനി ജീവനക്കാർക്ക് നൽകിയ അറിയിപ്പ്. ഏപ്രിൽ 14നാണ് സർക്കാർ മെയ് മൂന്ന് വരെ നീളുന്ന രണ്ടാംഘട്ട ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്.

ആദ്യ ലോക്കൌൺ പ്രഖ്യാപനത്തോടെ മാർച്ച് 24 മുതൽ നിർത്തലാക്കിയ സർവീസ് പുനരാരംഭിക്കാൻ ഇതോടെ വിമാന കമ്പനികൾക്ക് സാധിച്ചില്ല. ഏപ്രിൽ 15ന് ശേഷം പുനരാരംഭിക്കാമെന്ന വിമാന കമ്പനികളുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ വിള്ളലേറ്റത്. ഇതോടെ വിവിധ വിമാന കമ്പനികളാണ് ഇതേ നയം പിന്തുടരുന്നത്. പത്ത് ശതമാനം വരുന്ന ജീവനക്കാരെയാണ് കമ്പനി അവധിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. എന്നാൽ നിർണായക മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഭാഗികമായ ശമ്പളത്തോടെ ജോലി ചെയ്യാൻ അനുവദിക്കും. മെയ് നാലോടെ നിയന്ത്രണങ്ങൾ നീങ്ങി സർവീസ് പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ.

ഗോ എയറിന് പുറമേ സ്പൈസ് ജെറ്റും ഇത്തരത്തിൽ ജോലിക്കാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസം 500000 ലധികം ശമ്പളം വാങ്ങുന്നവരെയാണ് കൃത്യമായ ഇടവേളകളിലാണ് ഈ നയം നടപ്പിലാക്കുകയെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് മാസത്തേക്കായിരിക്കും നയം പിന്തുടരുക.

എന്നാൽ ഏപ്രിൽ മാസത്തിൽ ജോലി ചെയ്ത ദിവസങ്ങൾക്കുള്ള ശമ്പളം ഇവർക്ക് നൽകും. കമ്പനിയിൽ മുഴുവനായും നിർബന്ധിത അവധിയോ ശമ്പളം വെട്ടിക്കുറക്കുന്ന നടപടിയോ ഇല്ലെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ വിസ്താര എയർലൈൻസാണ് ഇതേ നടപടി പ്രാബല്യത്തിൽ വരുത്തിയത്. നേരത്തെ മാർച്ച് 25 മുതൽ 31 വരെയും കമ്പനി ഇതേ തരത്തിൽ നിയന്ത്രണം നടത്തിയിരുന്നു. നേരത്തെ മാർച്ച് വരെയായിരുന്നു ആഭ്യന്തര സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മെയ് മൂന്ന് വരെ ലോക്ക്ഡൌൺ നീട്ടിയതോടെയാണ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് തിരിച്ചടിയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.