1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2020

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നേരിടുന്നതിനായി ഡൽഹി ആശുപത്രികളിലെ ചികിത്സ സംസ്ഥാനത്തു താമസിക്കുന്നവർക്കു മാത്രമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നിർദേശം തള്ളി ലഫ്.ഗവർണർ അനിൽ ബൈജാൽ. ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ ലഭിക്കുമെന്നും ‍ഡൽഹി നിവാസി അല്ലാത്തതുകൊണ്ട് ആർക്കും ചികിത്സ നിഷേധിക്കപ്പെടുകയില്ലെന്നും ഗവർണർ ഉത്തരവിൽ അറിയിച്ചു.

ഞായറാഴ്ചയാണ്, ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ 10,000 കിടക്കകൾ സംസ്ഥാനത്തു താമസിക്കുന്നവർക്കു മാത്രമായി ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. സ്വകാര്യ ആശുപത്രികൾക്കും തീരുമാനം ബാധകമാണെങ്കിലും കേന്ദ്ര സർക്കാരിനു കീഴിലുള്ള ആശുപത്രികളിലും പ്രത്യേക ശസ്ത്രക്രിയകളും ചികിത്സകളും നടത്തുന്ന സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ബാധകമായിരിക്കില്ലെന്നായിരുന്നു അറിയിപ്പ്.

കോവിഡ് ഭീതി ഒഴിയുന്നതു വരെ ഇതു തുടരുമെന്നായിരുന്നു അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കിയത്. അഞ്ചംഗ വിദഗ്ധ സമിതിയുടെയും ഡൽഹിയിലെ ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.