1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2020

സ്വന്തം ലേഖകൻ: വാഹനമോടിക്കുമ്പോൾ ഫെയ്സ് മാസ്ക് ധരിക്കാത്തവർക്ക് ദുബായിൽ 1,000 ദിർഹം പിഴ. ഡ്രൈവർമാർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കും ഇതിനകം 233 പേർക്ക് മുന്നറിയിപ്പും അഞ്ചു പേർക്ക് പിഴയും ചുമത്തിയതായി ദുബായ് പൊലീസ് പറഞ്ഞു.

ആദ്യത്തെ തവണ മുന്നറിയിപ്പു നൽകുകയും തെറ്റ് ആവർത്തിച്ചാൽ പിഴ ചുമത്തുകയുമാണ് ചെയ്യുന്നത്. ഡ്രൈവർമാർക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ മുന്നറിയിപ്പ് സന്ദേശമായി ലഭിക്കും. വാഹനത്തിൽ കൂടെയുള്ളവർ മാസ്ക് ധരിച്ചില്ലെങ്കിലും ഡ്രൈവർക്ക് മുന്നറിയിപ്പ് ലഭിക്കും.

കൂടാതെ, അണുനശീകരണ യജ്ഞത്തിനിടെ നിയമലംഘനം നടത്തിയ 2,527 പേർക്കും മറ്റു സുരക്ഷാ നിയമലംഘനങ്ങൾ നടത്തിയ 2076 പേർക്കു മുന്നറിയിപ്പും 8 പേർക്ക് പിഴയും ദുബായിൽ ചുമത്തിയിട്ടുണ്ട്. വാഹനങ്ങളിൽ അനുവദനീയമായ മൂന്നു പേരിൽ കൂടുതൽ യാത്ര ചെയ്തതിന് 204 പേർക്ക് മുന്നറിയിപ്പ് നൽകി.

രോഗലക്ഷണമില്ലെങ്കിലും മാസ്ക് ധരിക്കേണ്ടതിന്റെയും മറ്റു സുരക്ഷാ മുൻകരുതലുകളെടുക്കേണ്ടതിന്റെയും പാലിക്കേണ്ടതിന്റെയും പ്രാധാന്യം കഴിഞ്ഞ ദിവസം ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി വിശദീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.