
സ്വന്തം ലേഖകൻ: ഐൽ ഐനിലെ മോർച്ചറിയിലുള്ള നാലു വയസുകാരൻ മലയാളി ബാലന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനാതെ കുടുംബം. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്–ദിവ്യ ദമ്പതികളുടെ മകൻ വൈഷ്ണവ് കൃഷ്ണദാസിന്റെ മൃതദേഹമാണ് കോവിഡ് –19 ലോക് ഡൗൺ കാരണം കുടുങ്ങിക്കിടക്കുന്നത്.
രക്താർബുദം ബാധിച്ച് മരിച്ച മകൻ്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ ഏറെ വാതിലുകൾ മുട്ടിയെങ്കിലും തുറന്നില്ലെന്നു കൃഷ്ണദാസ് പറഞ്ഞു. പിന്നീട് ഇൗ മാസം ഏഴിന് ആരംഭിച്ച പ്രത്യേക വിമാന സർവീസിൽ പോകാനായി ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തു. എന്നാല്‍ ഇതുവരെ ടിക്കറ്റ് ഒാക്കെയായിട്ടില്ല. മകന്റെ ചേതനയറ്റ ശരീരം എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോയി മതാചാരപ്രകാരം സംസ്കരിക്കണമെന്നാണ് ആഗ്രഹം.
15 ദിവസം മുൻപാണ് വൈഷ്ണവിന് രക്താർബുദമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അൽ തവാം ആശുപത്രിയിൽ ചികിത്സയാരംഭിച്ചു. എന്നാൽ, കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് മരണം സംഭവിച്ചു. ദുബായിൽ നിന്ന് മൃതദേഹങ്ങൾ ചരക്കു വിമാനങ്ങളിൽ കൊണ്ടുപോകുന്നതറിഞ്ഞ് അതിനുള്ള ശ്രമം നടത്തിയെങ്കിലും നടന്നില്ല. അധികൃതർ കനിയുന്നതും കാത്തിരിക്കുകയാണ് ഇൗ കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല