1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2020

സ്വന്തം ലേഖകൻ: യുഎസിലേക്കുള്ള ഇമിഗ്രേഷൻ വിലക്കിൽ അവ്യക്തതകളുണ്ടെങ്കിലും ഇന്ത്യയിലെ ഐടി വ്യവസായവും യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളും പരിഗണിക്കുമ്പോൾ ഈ നീക്കം നിർണായകമാണ്. മിക്ക ഐടി സേവന കമ്പനികളിലും 100 പേരുടെ ടീമിൽ 10 പേരെങ്കിലും യുഎസിലാണ്. ഇവരെല്ലാം എച്ച്–1ബി തൊഴിൽ വീസയിൽ പോയവരാണ്.

യുഎസ് ഏർപ്പെടുത്തുന്ന ഇമിഗ്രേഷൻ വിലക്കിൽ എച്ച്–1ബി വീസ ഉൾപ്പെടുമോയെന്നതിൽ വ്യക്തത വരാനുണ്ട്. എച്ച്–1ബി വീസ താൽക്കാലികമായതിനാൽ നോൺ–ഇമിഗ്രന്റ് വീസയായിട്ടാണ് പരിഗണിച്ചിരിക്കുന്നത്.

എച്ച്–1ബി പുതുക്കി ക്രമേണ ഗ്രീൻ കാർഡ് നേടുന്നവരെയാണ് ഇമിഗ്രന്റ് എന്ന് കണക്കാക്കുന്നത്. എന്നാൽ യുഎസിലെ പൗരന്മാരുടെ ജോലി സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് പ്രസിഡന്റ് തന്നെ പറയുമ്പോൾ എച്ച്–1ബി വീസയെയും ഇതു ബാധിക്കാനിടയുണ്ട്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ വലിയ തോതിലുള്ള ഒത്തുകൂടലിന് സെപ്തംബര്‍ 1 വരെ നിരോധനമേര്‍പ്പെടുത്തി ഐറിഷ് സര്‍ക്കാര്‍. 5,000ത്തിലധികം പേര്‍ ഒത്തൂകൂടുന്നതിനാണ് അയര്‍ലന്‍ഡില്‍ വിലക്കേര്‍പ്പെടുത്തിയത്.

ആഗസ്ത് അവസാനം വരെയുള്ള കാലയളവിൽ 5,000 ത്തിൽ കൂടുതൽ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ പരിഗണിക്കില്ലെന്ന് ഇവന്റ് പ്രമോട്ടർമാരെ അറിയിക്കണമെന്ന് പ്രാദേശിക അധികാരികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർക്കാരിനെ ഉദ്ധരിച്ച് ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അയര്‍ലന്‍ഡില്‍ 730 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച 388 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 16,40 ആയതായി ഐറിഷ് ആരോഗ്യ വകുപ്പ് അറിയിച്ചു.മെയ് 5 ന് ചില നിയന്ത്രണങ്ങൾ നീക്കിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. എന്നാല്‍ വൈറസ് വ്യാപനത്തിന്റെ തോത് അനുസരിച്ചായിരിക്കും തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 12നാണ് അയര്‍ലാന്‍ഡില്‍ പൊതുജനങ്ങളുടെ ഒത്തുകൂടലിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.

കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 177,608 ആയി. രോഗബാധിതരുടെ എണ്ണം ഇതിനോടകം 25 ലക്ഷം പിന്നിട്ടു. യുഎസില്‍ മാത്രം മരിച്ചവരുടെ എണ്ണം 44,845 ആയി. ചൊവ്വാഴ്ച മാത്രം യുഎസില്‍ 2751 പേരുടെ ജീവന്‍ കൊറോണ കവര്‍ന്നു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 40000 ത്തോളം പുതിയ കേസുകളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സ്‌പെയിനില്‍ 430 ഉം ഇറ്റലിയില്‍ 534 ഉം മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയിലെ ആകെ മരണം 24,6480 ഉം സ്‌പെയിനിലെ മരണസംഖ്യ 21,282 ഉം ആയിട്ടുണ്ട്. യു.കെയില്‍ 24 മണിക്കൂറിനിടെ 828 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ 531 ഉം.

കോവിഡ് പ്രതിസന്ധിയില്‍ സ്തംഭിച്ച് നില്‍ക്കുന്ന ലോകത്ത് പട്ടിണി പതിന്മടങ്ങ് വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ എണ്ണം 265 ദശലക്ഷമായി ഉയരുമെന്ന് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു.

ലോക്ക്ഡൗണ്‍, മറ്റു നിയന്ത്രണങ്ങള്‍ എന്നിവയുടെ ആഘാതം ഈ വര്‍ഷം 130 ദശലക്ഷം പേരെ കടുത്ത പട്ടിണിയിലാക്കിയേക്കും. ആഗോളതലത്തില്‍ നേരത്തെ തന്നെ 135 ദശലക്ഷം പേര്‍ പട്ടിണിയിലാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.