1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2020

സ്വന്തം ലേഖകൻ: ലോകമാകെ കോവിഡ് മരണം 2 ലക്ഷം കടന്നു. മൊത്തം മരണസംഖ്യയിൽ നാലിലൊന്നും രോഗികളിൽ മൂന്നിലൊന്നും യുഎസിൽ. പുതിയ സാഹചര്യത്തിലും യുഎസിലെ ഏതാനും സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ കണക്കനുസരിച്ച് 2,940,969 പേർക്കാണ് ലോകമൊട്ടാകെ കൊവിഡ് ബാധയുള്ളത്. മരിച്ചവരുടെ എണ്ണം 203,821. രോഗമുക്തി നേടിയവർ 842,082.

അമേരിക്കയിൽ മാത്രം 960,896 രോഗബാധിതരാണുള്ളത്. മരണം 54,265 ൽ എത്തിനിൽക്കുന്നു. മരണസംഖ്യ അരലക്ഷം കടന്നെങ്കിലും മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറവെന്നാണ് സർക്കാർ വിശദീകരണം. ജോർജിയയിലും ഓക്‌ലഹോമയിലും ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറന്നു.

അലാസ്കയിൽ ഭക്ഷണശാലകളും കടകളും പ്രവർത്തിക്കാൻ അനുമതി. വിമാനവാഹിനി കപ്പലായ തിയഡോർ റൂസ്‌വെൽറ്റിൽ കോവിഡ് പടർന്നതുമായി ബന്ധപ്പെട്ട് പുറത്താക്കിയ ക്യാപ്റ്റനെ പുനർ നിയമിക്കാൻ യുഎസ് നാവികസേനയുടെ ശുപാർശ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.