1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2020

സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അധികൃതരുടെ നിർദേശം. കോവിഡ് ബാധിച്ചവർക്ക് രാജ്യത്തെ തൊഴിൽ നിയമപ്രകാരമുള്ള മെഡിക്കൽ ലീവാണ് നൽകേണ്ടത്.

കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിയുന്നവരെ ജോലിയിൽ നിന്നും നീക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അറിയിപ്പ്. തൊഴിലാളികൾക്കെതിരെ വ്യാജ പരാതികളോ തന്ത്രപൂർവമായ നീക്കങ്ങളോ നടത്തി സേവനം അവസാനിപ്പിക്കാൻ കമ്പനികൾ ശ്രമിച്ചാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.

കോവിഡ് കാലത്ത് അവധി നൽകുകയും വേതനത്തിൽ വ്യത്യസം വരുത്തുകയും ചെയ്യുന്ന കമ്പനികൾ മന്ത്രാലയം പുറത്തിറക്കിയ പുതിയ അനുബന്ധ തൊഴിൽ കരാർ പൂരിപ്പിക്കണം. തൊഴിലാളിയും തൊഴിലുടമയും ഒപ്പുവച്ച ഈ കരാർ മന്ത്രലയത്തിൽ സമർപ്പിച്ച് അനുമതി വാങ്ങിയ ശേഷമാണ് നടപടികൾ സ്വീകരിക്കേണ്ടത്. തൊഴിലാളികളുടെ വേതനം ഡബ്ലിയുപിഎസ് വഴി അയക്കുകയും വേണം. മുൻകൂട്ടി തൊഴിലാളികൾക്ക് അവധി നൽകുന്നവരും മന്ത്രാലയ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നു അധികൃതർ വ്യക്തമാക്കി.

കൊല്ലം മൈനാകപ്പള്ളി കടപ്പതുണ്ടിൽ ഷരീഫ് ഇബ്രാഹിം കുട്ടി (43) റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു. അതീഖയിലെ പച്ചക്കറി കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ന്യൂമോണിയ ബാധിച്ച് ഷുമൈസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് –19 ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ മതിലകം പുതിയകാവ് പയുന്തറ സ്വദേശി അബ്ദുൽ റസാഖ് (ഷുക്കൂർ–48 ) ആണ് മരിച്ചത്. കോവിഡ് ബാധിതനായ ഇദ്ദേഹത്തിന്റെ ആരോഗ്യനില ന്യൂമോണിയ പിടികൂടിയതോടെ വഷളാകുകയായിരുന്നു.

ചെറു രോ​ഗ ലക്ഷണങ്ങളുള്ളതും പ്രകടമായ ലക്ഷണങ്ങളില്ലാത്തതുമായ കൊവിഡ് രോ​ഗികൾക്ക് വീട്ടിൽ തന്നെ ഐസൊലേഷനിൽ തുടരാമെന്ന് സർക്കുലർ പുറത്തിറക്കി ദുബായ് ആരോ​ഗ്യ വകുപ്പ്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി ചേർന്നാണ് ദുബായ് ഹെൽത്ത് അതോറിറ്റി സർക്കുലർ പുറത്തിറക്കിയത്. സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ നിർദേശ പ്രകാരമുള്ളതാണ് സർക്കുലർ.

കൊവിഡ് രോ​ഗികളെ ഡിസ്ചാർജ് ചെയ്യുന്നത്, അഡ്മിറ്റ് ചെയ്യുന്നത് തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന സർക്കുലറിൽ ചെറു ലക്ഷണങ്ങളുള്ള രോ​ഗികൾക്ക് വീട്ടിൽ ഐസൊലേഷനിൽ കഴിയാമെന്നും പറയുന്നുണ്ട്. ചുമ, തൊണ്ട വേദന, തലവേദന, പേശി വേദന, ക്ഷീണം തുടങ്ങിയവ ചെറിയ രോ​ഗലക്ഷണങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കുവൈത്തിൽ ഞായറാഴ്ച വൈകിട്ട് 4 മുതൽ സമ്പൂർണ കർഫ്യൂ പ്രാബല്യത്തിൽ വരും. വൈകിട്ട് 4.30മുതൽ 6,30വരെ റസിഡൻഷ്യൽ മേഖലയിൽ സായാഹ്ന നടത്തത്തിന് മാത്രം അനുമതി. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ഓൺ‌ലൈൻ സംവിധാനത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഞായറാഴ്ച മുതൽ മേയ് 30വരെ സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിലവിലുള്ള 16 മണിക്കൂർ കർഫ്യു 24 മണിക്കൂർ ആയി ദീർഘിപ്പിക്കുകയായിരുന്നു. കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യം പരിഗണിച്ചാണ് നടപടി.

മദീനയിലെ വിവിധ താമസ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഐസൊലേഷന്‍ ഇന്നു മുതല്‍ സൌദി ആഭ്യന്തര മന്ത്രാലയം നീക്കി. മദീനയിലെ ഷര്‍ബാത്ത്, ബനീ ളഫര്‍, ഖുര്‍ബാന്‍, അല്‍ ജുമുഅ, അല്‍ ഇസ്കാന്‍, ബനീ ഖുള്റ എന്നീ മേഖലയിലെ 24 മണിക്കൂര്‍ കര്‍ഫ്യൂ ആണ് കുറച്ചത്. ഇതോടെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഈ സമയങ്ങളില്‍ കര്‍ഫ്യൂ ഉണ്ടാകില്ല. വൈകീട്ട് അഞ്ച് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ 9 വരെ കര്‍ഫ്യൂ തുടരുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.