1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണ നടപടികളില്‍ ഇളവു വരുത്തുന്നതിനിടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. രാജ്യത്തെ 90000 ത്തിലേറെ പള്ളികളിലാണ് അണു നശീകരണം നടത്തുന്നത്. ഞായറാഴ്ച പള്ളികള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേ സമയം മക്കയിലെ പള്ളികള്‍ അടച്ചിടും.

സൗദിയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളികള്‍ തുറക്കുന്നത്. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങള്‍. പള്ളിക്കുള്ളില്‍ ഖുര്‍ ആന്‍ പുസ്തകങ്ങള്‍ ലഭ്യമാവില്ല. ഖുര്‍ആന്‍ അവരവരുടെ ഫോണില്‍ വായിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രാര്‍ത്ഥനയ്ക്ക് 15 മിനുട്ട് മുമ്പാണ് പള്ളികള്‍ തുറക്കുക. പ്രാര്‍ത്ഥനയ്ക്ക് ശേഷം 10 മിനുട്ടിനുള്ളില്‍ പള്ളി അടയ്ക്കും. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് 20 മിനുട്ട് മുമ്പ് പള്ളി തുറക്കും. പ്രാര്‍ത്ഥന കഴിഞ്ഞ് 20 മിനുട്ടിന് ശേഷം അടയ്ക്കുകയും ചെയ്യും. ഒപ്പം നമസ്‌കാരത്തിനെത്തുന്നവര്‍ പരസ്പരം രണ്ട് മീറ്റര്‍ അകലം പാലിച്ചിരിക്കണം. ഒപ്പം ഒരു നിരയിലുള്ളവര്‍ മുന്‍ നിരയിലുള്ളവരുമായി നിശ്ചിത അകലം പാലിക്കണം.

പള്ളികളില്‍ റെഫ്രിജറേറ്റുകള്‍, ടോയ്ലറ്റ് സൗകര്യം എന്നിവ ലഭ്യമാവില്ല. പള്ളികളിലെ ഖുര്‍ ആന്‍ പാരായണങ്ങള്‍, പ്രഭാഷണങ്ങള്‍, ക്ലാസുകള്‍ എന്നിവ നിര്‍ത്തിവെച്ചിരിക്കുകയാണ്.

മെയ് 28 മുതലാണ് സൗദിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. മൂന്ന് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. ജൂണ്‍ 21 മുതല്‍ തുടങ്ങുന്ന മൂന്നാം ഘട്ടത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാകും. എന്നാല്‍ മക്കയിലും മദീനയിലും ഉള്ള നിയന്ത്രണങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങളും തുടരും.

സൗദിയില്‍ വെള്ളിയാഴ്ച വരെ 81,766 പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 458 മരണങ്ങളും നടന്നു. 57,013 പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്.

കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് അഞ്ച് മലയാളികൾ കൂടി മരിച്ചു. യു.എ.ഇയിലും സൗദിയിലുമാണ് ഇന്ന്‌ മരണം സംഭവിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി ഉയർന്നു.

കണ്ണൂർ തലശ്ശേരി കതിരൂർ സ്വദേശി ഷാനിദ് , തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളളിയിൽ ഉമർ എന്നിവരാണ് സൗദിയിൽ മരിച്ചത്. മലപ്പുറം തിരൂർ സ്വദേശി കൊടാലിൽ അബ്ദുൽ കരീം, എടപ്പാൾ സ്വദേശി കുണ്ടുപറമ്പിൽ മൊയ്തുട്ടി എന്നിവരാണ് യു.എ.ഇയിൽ മരിച്ചത്. ഗൾഫിൽ കോവിഡ് മൂലം ഇന്നലെയും നാല് മലയാളികൾ മരിച്ചിരുന്നു. യു.എ.ഇയിലായിരുന്നു ഇതിൽ രണ്ടു മരണം.

അതേസമയം ഗൾഫിൽ മൊത്തം രോഗികളുടെ എണ്ണം രണ്ടു ലക്ഷവും കടന്നിരിക്കെ, ആശങ്ക ശക്തമാണ്. എന്നാൽ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി മുൻകരുതൽ നടപടികൾ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് രാജ്യങ്ങൾ. നാലായിരത്തിലേറെ പേർക്ക് ഇന്നലെയും രോഗവിമുക്തി ലഭിച്ചിരുന്നു. ഇതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം ലക്ഷം കടന്നു. ദുബൈക്കും സൗദിക്കും പിന്നാലെ ഒമാൻ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് നീക്കം.

കൊവിഡ് പ്രതിസന്ധിക്കിടെ വിദേശികളെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയർവേയ്സ്. 1500 പ്രവാസികളായ ജീവനക്കാരെയാണ് കൊറോണ വൈറസ് പ്രതിസന്ധി മൂലം പിരിച്ചുവിടാനൊരുങ്ങുന്നത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് കുവൈത്ത് എയർലൈൻ പ്രഖ്യാപനം നടത്തുന്നത്. വിമാന കമ്പനി ജോലിക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കി വരികയാണെന്നും വരും ദിവസങ്ങളിൽ കുടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് റിപ്പോർട്ടുകൾ.

പുതിയ പ്രഖ്യാപനം കുവൈത്ത് എയർലൈൻസിൽ ജോലി ചെയ്യുന്ന വിദേശികളായ ജീവനക്കാരെയാണ് പ്രതികൂലമായി ബാധിക്കുകയെന്നും കമ്പനി ട്വീറ്റിൽ പറയുന്നു. എന്നാൽ ഏത് വിഭാഗത്തിൽ വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുക എന്നത് സംബന്ധിച്ച സൂചനകളൊന്നും കമ്പനി നൽകിയിട്ടില്ല. നിലവിൽ 7800 ഓളം ജീവനക്കാരാണ് കമ്പനിയിലുള്ളതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കമ്പനി കുടുതൽ പേരെ നിയമിക്കാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് കൊറോണ പ്രതിസന്ധി തിരിച്ചടിയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.