
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം അതിസങ്കീർണ്ണമായി തുടരുന്നതിനിടെ 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 279 പേര്‍ മരിച്ചു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,76,583 ആയി. 1,33,632 പേർ നിലവിൽ ചികിത്സയിലുണ്ട്.1,35,206 പേർക്ക് അസുഖം ഭേതമായി. രോഗ മുക്തി നിരക്ക് 50 ശതമനം കടന്നത് ആശ്വാസം പകരുന്ന വാർത്തയായി.
കൊവിഡ് സ്ഥിരീകരിച്ചതിൽ 70 ശതമാനം രോഗികളും മഹാരാഷ്ട്ര ഡൽഹി തമിഴ്നാട് ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം 31309 മരണം സഖ്യ 905 ആണ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കാൻ 12 മുതൽ 15 ദിവസം വരെ എടുക്കുന്നുവെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ൻ പറഞ്ഞു.
ഡൽഹിയിൽ ലഫ്.ഗവർണ്ണറുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും വ്യക്തമാക്കി. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 90,787കടന്നു. മരണ സഖ്യ 3289 ആണ്. ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 21014 ഉം മരണം 1313 ആയി. രാജസ്ഥാൻ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചു.പാസ് ഉള്ളവരെ കടത്തിവിടും. രോഗബാധ വർധിച്ച സാഹചര്യത്തിലാണ് നടപടി.
പ്രതിദിനം ആയിരം കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഐ സി എം ആർ ഇത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
അതിനിടെ രാജ്യത്തെ ആശങ്കയിലാക്കി സാമ്പത്തിക തലസ്ഥാനമായി മുംബൈയിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 51000 കടന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിലേക്കാള്‍ 700 അധികം കേസുകളാണ് ഇപ്പോള്‍ മുംബൈയില്‍. വുഹാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 50333 കേസുകളാണ്. 3869 പേരാണ് വുഹാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.
ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതാണ്. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 7,357,243 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 414,476 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. 3,630,898 പേര്‍ക്ക് രോഗം ഭേദമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല