
സ്വന്തം ലേഖകൻ: ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപക ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വിമാന സര്‍വീസുകള്‍ നീട്ടിവെക്കുന്നതായി പ്രഖ്യാപനം ഉണ്ടായത്. അന്താരാഷ്ട്ര ചരക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ കാലവധി പൂര്‍ത്തിയാക്കിയ ശേഷം മേയ് നാലു മുതല്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല