1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുമായി സംവദിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. വീഡിയോ കോളിലൂടെ നടത്തിയ സംഭാഷണം കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യതിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

എല്ലാവരും കാണുന്നതാണോ ഏത് ഭാഷയില്‍ സംസാരിക്കണമെന്ന മന്ത്രിയുടെ ചോദ്യത്തിന് മാഡം ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖം താന്‍ കണ്ടിരുന്നുവെന്നുമായിരുന്നു കമലിന്റെ മറുപടി.

കൊവിഡ് പശ്ചാത്തലത്തില്‍ കേരളം സ്വീകരിച്ച കരുതല്‍ നടപടികളെക്കുറിച്ചും നിലവിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.

“മാനവ വികസന സൂചികയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളം. സാമ്പത്തിക പ്രതിസന്ധി യാഥാര്‍ഥ്യമായിരിക്കുമ്പോള്‍ത്തന്നെ മികച്ച പൊതു ആരോഗ്യ സംവിധാനമുണ്ട് കേരളത്തില്‍. കൊവിഡിന്റെ കാര്യത്തില്‍ മുന്‍കൂട്ടി നടത്തിയ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവുമാണ് സഹായകരമായത്,” എന്നും മന്ത്രി പറഞ്ഞു.

സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, എക്കണോമിക്‌സ് ആന്‍ഡ് പോളിസ് സ്ഥാപകന്‍ ഡോ: രമണന്‍ ലക്ഷ്മിനാരായണന്‍, സൈക്കാട്രിസ്റ്റ് ഡോ: ശാലിനി എന്നിവരുമായും കമല്‍ഹാസന്‍ സംസാരിച്ചിരുന്നു.

https://www.facebook.com/maiamofficial/videos/879088935903332/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.