
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചികിത്സയിലുണ്ടായിരുന്ന 172 പേർ കൊവിഡിൽ നിന്നും മുക്തി നേടി. രോഗവ്യാപനം ശക്തമായ 26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടാക്കിയപ്പോൾ രോഗബാധ നിയന്ത്രിച്ചെന്ന വിലയിരുത്തലിൽ ഏഴ് പ്രദേശങ്ങളിൽ ഹോട്ട് സ്പോട്ട് പിൻവലിച്ചു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 222 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 98 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 81 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 75 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 61 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 57 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 52 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 49 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 35 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 32 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 20 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള ഒരാൾക്കും ആണ് ഇന്ന് കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സിലായിരുന്ന കാസർഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരൻ (67) എന്നീ വ്യക്തികൾ മരണമടഞ്ഞു. ഇതോടെ മരണം സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 42 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 69 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 629 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 43 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 203 പേർക്കും, എറണാകുളം ജില്ലയിലെ 84 പേർക്കും, പാലക്കാട് ജില്ലയിലെ 70 പേർക്കും, കൊല്ലം ജില്ലയിലെ 61 പേർക്കും, കാസർഗോഡ് ജില്ലയിലെ 48 പേർക്കും, ആലപ്പുഴ ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 28 പേർക്കും, തൃശൂർ ജില്ലയിലെ 27 പേർക്കും, കോഴിക്കോട് ജില്ലയിലെ 26 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, കോട്ടയം ജില്ലയിലെ 12 പേർക്കും, മലപ്പുറം ജില്ലയിലെ 10 പേർക്കും, കണ്ണൂർ ജില്ലയിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.തിരുവനന്തപുരത്ത് ഇന്ന് രോഗംസ്ഥിരീകരിച്ചവരിൽ 91 ശതമാനം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
13 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 32 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 25 പേരുടെയും (ആലപ്പുഴ 1, കൊല്ലം 1, പത്തനംതിട്ട1), തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 21 പേരുടെ വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 16 പേരുടെയും, കാസർകോട് ജില്ലയിൽ നിന്നുള്ള 12 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നും 11 പേരുടെയും, കോട്ടയം, കോഴിക്കോട് (തിരുവനന്തപുരം1) ജില്ലകളിൽ നിന്നുള്ള 9 പേരുടെ വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 8 പേരുടെയും (ആലപ്പുഴ 1), ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 3 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 7063 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5373 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,63,216 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 7309 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 866 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,267 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,32,505 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5060 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 96,288 സാമ്പിളുകൾ ശേഖരിച്ചതിൽ 9,15,66 സാമ്പിളുകൾ നെഗറ്റീവ് ആയി.
ഇന്ന് 26 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ കൊരട്ടി (കണ്ടൈൻമെന്റ് സോൺ വാർഡ് 1), താന്ന്യം (9, 10), കടവല്ലൂർ (18), കാറളം (13, 14), തൃശൂർ കോർപറേഷൻ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കൽ (3), റാന്നി പഴവങ്ങാടി (12, 13, 14), കണ്ണൂർ ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂർ (4), ചെറുതാഴം (14), നടുവിൽ (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാർഡുകളും), കുമ്മിൾ (എല്ലാ വാർഡുകളും), കടയ്ക്കൽ (എല്ലാ വാർഡുകളും), എറണാകുളം ജില്ലയിലെ മരട് മുൻസിപ്പാലിറ്റി (23, 24, 25), മുളന്തുരുത്തി (7), മൂക്കന്നൂർ (7), പാലക്കാട് ജില്ലയിലെ പട്ടാമ്പി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), ഒറ്റപ്പാലം മുൻസിപ്പാലിറ്റി (18), കോട്ടയം ജില്ലയിലെ വെച്ചൂർ (3), മറവൻതുരുത്ത് (11, 12), വയനാട് ജില്ലയിലെ വെള്ളമുണ്ട (9), ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ചെറുകുന്ന് (കണ്ടൈൻമെന്റ് സോൺ: 12), പിണറായി (9), കുറ്റ്യാട്ടൂർ (13), ഏഴോം (7), മാട്ടൂൽ (10), തൃശൂർ ജില്ലയിലെ അരിമ്പൂർ (5), ആതിരപ്പള്ളി (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 318 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 38, 902 പേർക്ക് കോവിഡ്
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 38, 902 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 543 പേർ മരിക്കുകയും ചെയ്തു. ഒരു ദിവസത്തിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,77,618 പേരായി ഉയർന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് കണക്ക് പുറത്തു വിട്ടത്.
26,816 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,73,379 പേരാണ് ചികിത്സയിലുള്ളത്. 6,77,423 പേർ രോഗമുക്തരായി. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ശനിയാഴ്ച വരെ 3,00,937 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ജൂലൈ 18 വരെ 1,34,33,742 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 3,61,024 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറു ലക്ഷം കടന്നു.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറു ലക്ഷം കടന്നു. 6,04,963 പേരാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം 14.42 കോടി കടന്നു. 14,427,734 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. അതേസമയം, 86 ലക്ഷം പേര്‍ രോഗമുക്തി നേടി. 8,618,105 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
ലോകത്ത് ഇന്നലെ 224361 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5,011 പേരാണ് ഇന്നലെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഇന്നലെ 813 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,42877 ആയി. 63,259 പുതിയ കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ ഇന്നലെ 885 പേരാണ് മരിച്ചത്. 78,817 ആണ് രാജ്യത്തെ മരണസംഖ്യ.
റഷ്യയില്‍ 124 പേര്‍ കൂടി മരിച്ചു. 12,247 ആണ് ഇവിടുത്തെ മരണസംഖ്യ. പെറുവിലെ മരണസംഖ്യ 12,998 ആയപ്പോള്‍ ദക്ഷിണാഫ്രിക്കയിലേത് 4,948ഉം ചിലെയിലേത് 8,445ഉം ആയി. മെക്‌സിക്കോയില്‍ 736 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 38,310 ആയി. സ്‌പെയിനിലും ഫ്രാന്‍സിലും ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജര്‍മനിയില്‍ രണ്ട് പേരും ബെല്‍ജിയത്തില്‍ അഞ്ച് പേരും ഇറ്റലിയില്‍ 14 പേരും ബ്രിട്ടനില്‍ 40 പേരും മരിച്ചു. 5,522 ആണ് പാകിസ്താനിലെ മരണസംഖ്യ. ഇന്തോനേഷ്യ 4,016, കാനഡ 8,848, ഫിലിപ്പൈന്‍സ് 1,773, ഇറാഖ് 3,691, ഇക്വഡോര്‍ 5,282 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല