1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2020

സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5935 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 730 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 7699 പേര്‍ക്കാണ് രോഗമുക്തി. 26 പേരാണ് ഇന്ന് രോഗബാധിതരായി മരിച്ചത്. 84087 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 61388 സാമ്പിള്‍ പരിശോധിച്ചു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്:

കേരളത്തിൽ രോഗികൾ ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. അതാത് ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 1മുതൽ 10 ശതമാനം വരെ കുറവ് രോഗ നിരക്കിലുണ്ട്. രോഗം കുറയുകയാണോ എന്ന തോന്നൽ ഉണ്ടായേക്കാം. എന്നാൽ അത് അങ്ങനെ അല്ല . മുൻകരുതലുകളിൽ വീഴ്ച വരുത്താനുള്ള സാധ്യതയുണ്ട്. അത് അംഗീകരിക്കാനാകില്ല. ഒരിക്കൽ ഉച്ഛസ്ഥായിലെത്തിയ ശേഷം ആദ്യത്തേക്കാൾ മോശമായ അവസ്ഥയിൽ പടര്‍ന്ന് പിടിക്കുന്ന അവസ്ഥ പൊതുവിലുണ്ട്.

കൊവിഡ് മാറുന്ന ആളുകളിൽ രോഗ സമയത്ത് ഉണ്ടാകുന്ന വിഷമതകൾ മരണകാരണമാകുന്നുണ്ട്. പോസ്റ്റ് കൊവിഡ് സിന്‍ഡ്രം ഉണ്ടാകുന്നുണ്ട്. അവയവങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടും അവശതകളും ദീര്‍ഘകാലം നിലനിൽക്കുന്നത് ചെറുതല്ലാത്ത ഒരു വിഭാഗത്തെ അലട്ടുന്നുണ്ട്. മരണ നിരക്ക് കുറവായത് കൊണ്ട് രോഗത്തെ നിസ്സാര വത്കരിക്കരുത്. ബ്രേക്ക് ദ ചെയിൻ ശക്തമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജനങ്ങൾ പരമാവധി പിന്തുണ നൽകണം. ജീവനാണ് പരമപ്രധാനം.

കൊവിഡ് ബാധിച്ച എണ്ണത്തിന്‍റെ ഇരട്ടിയിലധികം ആളുകളെ മുൻകരുതൽ കാരണം കൊവിഡ് വരാതെ കാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊവിഡ് മുക്തരായവര്‍ക്ക് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട്. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വ്യാഴാഴ്‍ചകളില്‍ പന്ത്രണ്ട് മുതൽ രണ്ട് വരെ ക്ലിനിക്കുകൾ പ്രവര്‍ത്തിക്കും.

50000 തൊഴിലവസരം വിജയകരമായി പിന്നിട്ട കാര്യം അറിയിക്കുന്നു. പ്രഖ്യാപനം നടത്തിയപ്പോൾ പരിഹസിച്ചവരുണ്ട്. 61,290 അവസരങ്ങൾ സൃഷ്ടിച്ചു. അടുത്ത പടിയായി 50,000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും. ഡിസംബര്‍ അവസാനിക്കും മുൻപ് മറ്റൊരു 50000 തൊഴിലവസരങ്ങൾ കൂടി ഉണ്ടാക്കും. നാലുമാസം കൊണ്ട് ഒരുലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.