
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചുവെന്ന് കരുതുന്ന 55 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 679 പേർ ഇന്നു രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം, കാസർഗോഡ്, ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് കോവിഡ് മൂലം മരിച്ചത്.
തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഇന്ന് 227 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 122 പേർ വിദേശത്തു നിന്ന് എത്തിയവരാണ്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 1പേർക്കും 33 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 227
കോട്ടയം – 118
മലപ്പുറം – 112
തൃശൂര്‍ – 109
കൊല്ലം – 95
പാലക്കാട് – 86
ആലപ്പുഴ – 84
എറണാകുളം – 70
കോഴിക്കോട് – 67
പത്തനംതിട്ട – 63
വയനാട് – 53
കണ്ണൂര്‍ – 43
കാസര്‍ഗോഡ് – 38
ഇടുക്കി – 7
കോവിഡ് നെഗറ്റീവ് ആയവർ
തിരുവനന്തപുരം – 170
കൊല്ലം – 70
പത്തനംതിട്ട – 28
ആലപ്പുഴ – 80
കോട്ടയം – 20
ഇടുക്കി – 27
എറണാകുളം – 83
തൃശൂര്‍ – 45
പാലക്കാട് – 40
മലപ്പുറം – 34
കോഴിക്കോട് – 13
വയനാട് – 18
കണ്ണൂര്‍ – 15
കാസർഗോഡ് – 36
സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 20096 പേർക്കാണെന്ന് മുഖ്യമന്ത്രി. 10091 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 19,140 സാംപിൾ പരിശോധിച്ചു. 1,50,716 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇന്ന് 1,167 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 3,62,010 സാംപിൾ പരിശോധനയ്‌ക്കയച്ചു. സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകൾ 486 ആയി.
തിരുവനന്തപുരം കിൻഫ്രാ പാർക്കിൽ നടത്തിയ 300 പരിശോധനകളിൽ 88 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പൊതുസ്ഥിതി എടുത്താൽ 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കേരളത്തിലിത് 36ൽ ഒന്നാണ്. തിരുവനന്തപുരം ജില്ലയിൽ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് പോസിറ്റീവാകുന്നു. രോഗബാധിതരെ ആകെ കണ്ടെത്താനുള്ള സർവേയിലൻസ് മെക്കാനിസമാണ് നടത്തുന്നത്. ക്ലസ്റ്റർ രൂപീകരണം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത് തിരുവനന്തപുരം പുല്ലുവിളയിലാണ്.
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 47,000ത്തിലേറെ കോവിഡ് ബാധിതർ
ഇന്ത്യയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യത്ത് 14,83,157 പേർക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 47,704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 654 പേർ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
9,52,744 പേർ രോഗമുക്തി നേടി. നിലവിൽ 4,96, 988 പേരാണ് ചികിത്സയിലുള്ളത്. 33,425 പേർ കോവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തിയുടെ നിരക്ക് 64.23 ശതമാനമായി ഉയർന്നിട്ടുണ്ട്.
മഹാരാഷ്ട്രയാണ് രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനം. 13,656 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 1,48,905 പേർ നിലവിൽ ചികിത്സയിലുണ്ട്. മഹാരാഷ്ട്രക്ക് തൊട്ടു പുറകെ കോവിഡ് ഗുരുതരമായി ബാധിച്ച തമിഴ്നാട്ടിൽ 3,494 പേർ മരിച്ചു. 53,703 പേർ ചികിത്സയിലുണ്ട്. രാജ്യ തലസ്ഥാനത്ത് 11,904 പേരാണ് ചികിത്സയിലുള്ളത്. 3,827 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
തുടർച്ചയായി രണ്ടു ദിവസങ്ങളിൽ പ്രതിദിനം അഞ്ച് ലക്ഷത്തിലേറെ കോവിഡ് പരിശോധനകളാണ് നടന്നത്. ജൂലൈ 26ന് 5,15,000 സാമ്പിളുകളും 27ന് 5,28000 സാമ്പിളുകളും പരിശോധനക്ക് വിധേയമാക്കി. തിങ്കളാഴ്ച നടത്തിയ പരിശോധനയോടെ 1,73,34,885 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനക്ക് വിധേയമാക്കിയതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.
ലോകത്ത് ഒരു കോടി കടന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയവർ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി. തിങ്കളാഴ്ച മാത്രം രണ്ട് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്, അതേസമയം രോഗ മുക്തരുടെ എണ്ണം ഒരു കോടി പിന്നിട്ടിട്ടുണ്ട്,ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 6,51,902 പേരാണ്. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നതായി ജോണ്‍സ് ഹോപ്‌ക്കിന്‍സ് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
42,86,663 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ കൊവിഡ് ബാധയെതുടര്‍ന്ന് 1,47,588 പേര്‍ മരിച്ചു. അമേരിക്കയുടെ തൊട്ട് പിന്നില്‍ നില്‍ക്കുന്ന ബ്രസീലില്‍ 24,42,375 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 87,618 ആണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
റഷ്യയില്‍ എട്ടു ലക്ഷത്തിലധികം പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത് 13,334 പേരാണ്, കൊവിഡ് ബാധയില്‍ ലോകത്ത് ആശങ്ക തുടരുമ്പോഴും പ്രതിരോധ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ മേരിക്ക,റഷ്യ,ഓസ്‌ട്രേലിയ,ഇസ്രയേല്‍,ബ്രിട്ടണ്‍,ചൈന,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല