1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഏറ്റവും ഉയർന്ന നിലയിൽ. ഇന്ന് പുതിയതായി 1420 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കാസർഗോഡ്, കോഴിക്കോട്, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1715 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെയും ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും

സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 1216 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 92 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 60 പേർ വിദേശത്ത് നിന്ന് എത്തിയവരും 108 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 30 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 485
കോഴിക്കോട്- 173
ആലപ്പുഴ – 169
മലപ്പുറം – 114
എറണാകുളം – 101
കാസർഗോഡ് – 73
തൃശൂർ – 64
കണ്ണൂർ – 57
കൊല്ലം – 41
ഇടുക്കി – 41
പാലക്കാട് -39
പത്തനംതിട്ട – 38
കോട്ടയം – 15
വയനാട് – 10

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം

തലസ്ഥാന ജില്ലയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്ത് മാത്രം ഇന്ന് 485 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 435 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33 ഉറവിടം അറിയാത്ത കേസുകളും സ്ഥിരീകരിച്ചു. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ. അതേസമയം ചികിത്സയിലായിരുന്ന 772 പേർക്ക് രോഗം ഭേദമായി.

രാജമലയിൽ തെരച്ചിൽ തുടരുന്നു

സംസ്ഥാനത്ത് കാലവർഷക്കെടുതിയും വർധിക്കുന്നു. രാജമലയിൽ മരണം 26 ആയി. ഇന്നലെ 17 മൃതദേഹങ്ങളും ഇന്ന് 9 മൃതദേഹങ്ങളും കണ്ടെത്തി. മൂന്ന് പേരെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. 12 പേരെ രക്ഷപ്പെടുത്തി. കരിപ്പൂരിൽ 18 പേരും വിമാനാപടത്തിലും മരിച്ചു. ഇവരുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി. രാജമലയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ അതിവേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ സംസ്കരിക്കും. പരുക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സയും സർക്കാർ ചെലവിൽ നടത്തും. റവന്യൂ മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇടുക്കി ജില്ലയിൽ വ്യാപക നാശനഷ്ടം

കാലവർഷം ശക്തിപ്രാപിച്ചതോടെ മലയോര ജില്ലയായ ഇടുക്കിയിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിപാലം ഒലിച്ചുപോയി. വണ്ടൻമേട്ടി ൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി 20 ഏക്കർ ഭൂമി ഒലിച്ചുപോയി. പത്ത് വീടുകളും നശിച്ചു. കട്ടപ്പനയാറിന്റെ ഉത്ഭവ കേന്ദ്രമായ ചെകുത്താൻമലയിൽ ഉരുൾപ്പൊട്ടി വ്യാപകമായി ഏലംകൃഷി നശിച്ചു. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 506 ആളുകൾ മാറി താമസിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.