1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2020

സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 1,211 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

രണ്ട് മരണം

ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സമ്പർക്കത്തിലൂടെ 1026 പേർക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 145 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 88 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 56 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 49 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 28 പേര്‍ക്കും, വയനാട് ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 17 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 5, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, തിരുവനന്തപുരം ജില്ലയിലെ 3, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 65,410 പേര്‍ക്ക് കൊവിഡ് (COVID-19) സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവ്‌ ആണ് ഇത്. ഇത് മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 60,000 കടക്കുന്നത്.

നിലവില്‍ പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്ത്യയാണ് മുന്നില്‍. ഇതുവരെ 21.53 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 43,379 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 14.80 ലക്ഷം പേര്‍ രോഗമുക്തി നേടി. 6.28 ലക്ഷം ആളുകളാണ് രാജ്യത്ത് ചികിത്സയിലുളളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലുളളത്. മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. 12,822 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.

ആന്ധ്രപ്രദേശില്‍ ഇന്നലെ 10,080 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോ?ഗബാധിതരുടെ എണ്ണം 2.17 ലക്ഷമായി. 85,486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,939 പേരാണ് ഇതുവരെ കോവിഡിനെ തുടര്‍ന്ന് മരിച്ചത്. കര്‍ണാടകയില്‍ ഇന്നലെ 7,178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധയില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇന്നലത്തെ കണക്കുകള്‍. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.72 ലക്ഷമായി.

തമിഴ്‌നാട്ടില്‍ പുതിയതായി 5,883 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 118 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.90 ലക്ഷമായി.

ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാമതുള്ള ബ്രസീലില്‍ 30 ല്‍ അധികം രോഗികളാണുള്ളത്. 100,543 പേരാണ് ഇതുവരെ മരിച്ചത്. കൊവിഡ്‌ ബാധയില്‍ ആഗോളതലത്തില്‍ അമേരിക്കയാണ് ഒന്നാമത്. 5.01മില്ല്യണ്‍ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,62,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.