1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1212 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 880 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്ക പട്ടികയിലുള്ളവരാണ്. 1068 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 51 പേർ വിദേശത്ത് നിന്ന് എത്തിയവരും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 22 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 266
മലപ്പുറം – 261
എറണാകുളം – 121
ആലപ്പുഴ – 118
കോഴിക്കോട്- 93
പാലക്കാട് -81
കോട്ടയം – 76
കാസർഗോഡ് – 68
ഇടുക്കി – 42
കണ്ണൂർ – 31
പത്തനംതിട്ട – 19
തൃശൂർ – 19
വയനാട് – 12
കൊല്ലം – 5

കൂടുതൽ ഇളവുകൾ

തീരദേശ സോണുകളിൽ രോഗസാധ്യത കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന എല്ലാ കടകൾക്കും രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെ പ്രവർത്തിക്കാം. എറണാകുളം ജില്ലയിലെ പ്രധാന ക്ലസ്റ്ററായിരുന്ന ആലുവയിൽ രോഗവ്യാപനം കുറയുന്നു. എന്നാൽ പശ്ചിമ കൊച്ചിയിലും ചെല്ലാനം മേഖലയിലും രോഗവ്യാപനം തുടരുന്നു.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും കോവിഡ്

വയനാട് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും കോവിഡ്. ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്ന എല്ലാ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.