1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2020

സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്കിൽ വീണ്ടും വർധനവ്. സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും. അതേസമയം കൊവിഡ് ബാധിച്ച് 13 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1131 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 461

മലപ്പുറം – 306

തൃശൂര്‍ – 156

ആലപ്പുഴ – 139

പാലക്കാട് – 137

എറണാകുളം – 129

കാസര്‍ഗോഡ് – 97

കോട്ടയം – 89

കണ്ണൂര്‍ – 77

കൊല്ലം – 48

കോഴിക്കോട് – 46

ഇടുക്കി – 23

വയനാട് – 15

പത്തനംതിട്ട – 2

ഇന്ന് 13 മരണം

കൊവിഡ്-19 മൂലം സംസ്ഥാനത്ത് ഇന്ന് 13 മരണമാണ് സ്ഥിരീകരിച്ചത്. ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76)-ഓഗസ്റ്റ് മൂന്ന്, തിരുവനന്തപുരം സ്വദേശിനി സിലുവാമ്മ (75)-ഓഗസ്റ്റ് അഞ്ച്, കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75)-ഓഗസ്റ്റ് ഏഴ്, കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55)-ഓഗസ്റ്റ് 10,കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിനി അസ്മ (38)-ഓഗസ്റ്റ് 11, തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58), കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി രമേശന്‍ (47)-ഓഗസ്റ്റ് 13,കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75)-ഓഗസ്റ്റ് 14, കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം)-ഓഗസ്റ്റ് 16 എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇവരുടെ പരിശോധനാഫലം കൊവിഡ് പോസിറ്റീവാണെന്ന് ആലപ്പുഴ എന്‍ഐവിയിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 169 ആയി. ഇത് കൂടാതെയുള്ള മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

സമ്പർക്കത്തിലൂടെ 1572 പേർക്ക് രോഗം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:

തിരുവനന്തപുരം – 435

മലപ്പുറം – 285

തൃശൂര്‍ – 144

പാലക്കാട് – 124

എറണാകുളം – 123

ആലപ്പുഴ – 122

കാസര്‍ഗോഡ് – 90

കോട്ടയം – 81

കണ്ണൂര്‍ – 61

കൊല്ലം – 45

കോഴിക്കോട് – 33

ഇടുക്കി – 14

വയനാട് – 13

പത്തനംതിട്ട – 2

31 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്

31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ 15, കണ്ണൂരിൽ അഞ്ച്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ മൂന്നു വീതം, കോഴിക്കോട് ജില്ലയിലെ രണ്ടു വീതം, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് ഡി.എസ്.സി. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.

രാജ്യത്ത് 24 മണിക്കൂറില്‍ 57,000 കേസുകള്‍; മരണം 50,000 കടന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 941 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 26,47,664 ആയി ഉയര്‍ന്നു. ഇതില്‍ 6,76,900 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

19,19,843 പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. കൊവിഡ് മൂലം രാജ്യത്ത് ഇതുവരെ 50,921 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

ലോകത്ത് ഒറ്റദിവസം മൂന്ന് ലക്ഷത്തിനടുത്ത് രോഗികള്‍

ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 2,94000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകമെമ്പാടും 2,18,24,807 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,73,032 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 55,66,632 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. ബ്രസീലില്‍ 33,40,197 പേര്‍ക്ക് രോഗം ബാധിച്ചു. 26,47,316 പേര്‍ക്ക് രോഗം ബാധിച്ച ഇന്ത്യയാണ് പട്ടികയില്‍ മൂന്നാമത്.

24 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്പലപ്പാറ (5), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 13), അങ്കമാലി (13 (സബ് വാര്‍ഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22) തൃശൂര്‍ ജില്ലയിലെ മേലൂര്‍ (7, 8), മുള്ളൂര്‍ക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (12), മീനങ്ങാടി (സബ് വാര്‍ഡ് 2), തിരുനെല്ലി (8, 9, 11, 12, 14), കണ്ണൂര്‍ ജില്ലയിലെ പാട്യം (15), എരഞ്ഞോളി (9), കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18), കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ (14), ചേമഞ്ചേരി (4), കോട്ടയം ജില്ലയിലെ പാറത്തോട് (16), മുളക്കുളം (1), തൊടിയൂര്‍ (3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (വാര്‍ഡ് 14), മുഹമ്മ (15), ആറാട്ടുപുഴ (12), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (23), കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കൃഷ്ണപുരം (4), നൂറനാട് (9, 11), പുലിയൂര്‍ (1), താമരക്കുളം (1, 2, 6(സബ് വാര്‍ഡ്) , 7, 9), വള്ളിക്കുന്നം (3), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (13), ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), കൊല്ലം ജില്ലയിലെ പത്തനാപുരം (12, 14), മൈലം (11, 13, 15, 16), എറണാകുളം ജില്ലയിലെ അയ്യമ്പുഴ (9), കീഴുമാട് (7), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (11), എളവഞ്ചേരി (9, 10, 11), പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ (7), പ്രമാടം (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണില്‍നിന്ന് ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 571 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.