1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 2,406 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,607 പേർ കോവിഡിൽ നിന്നു മുക്തി നേടി. കോവിഡ് വ്യാപനത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോഴത്തെ രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതാണ്. അയൽ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് വ്യാപനം ചെറുക്കുന്നതിൽ കേരളം മുന്നിലാണ്. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി ആയിരുന്നെങ്കിൽ മരണസംഖ്യ പെരുകിയേനെ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപന നിരക്കും മരണനിരക്കും വലിയ രീതിയിൽ പിടിച്ചുനിർത്താൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണനിരക്ക് കുറവാണെന്ന് പറഞ്ഞു ജാഗ്രത കെെവെടിയെരുത്. അത്തരം പ്രചരണങ്ങൾ നടത്തുന്നവർ അതിൽ നിന്നു പിന്മാറണം. ജീവന്റെ വിലയുള്ള ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. കേരളത്തില്‍ കോവിഡ് മരണം പത്തുലക്ഷത്തില്‍ എട്ടുപേര്‍ എന്ന നിരക്കിലാണ്. കോവിഡ് അപകടകാരിയല്ലെന്ന തരത്തിൽ കുപ്രചരണങ്ങൾ നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കോവിഡ് രോഗികൾ എട്ട് മടങ്ങ് വർധിച്ചാലും കേരളത്തിൽ ചികിത്സിക്കാനുള്ള സൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ കോവിഡ് ചികിത്സയിലുള്ളത് 22,673 പേരാണ്. ഇതുവരെ 43,761 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 37,873 സാംപിളുകൾ പരിശോധിച്ചു.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം- 352

കോഴിക്കോട്- 238

കാസര്‍ഗോഡ്- 231

മലപ്പുറം – 230

പാലക്കാട് – 195

കോട്ടയം – 189

കൊല്ലം – 176

ആലപ്പുഴ – 172

പത്തനംതിട്ട – 167

തൃശൂര്‍ – 162

എറണാകുളം – 140

കണ്ണൂര്‍ – 102

ഇടുക്കി – 27

വയനാട് – 25

ഇന്ന് പത്ത് മരണം

കോവിഡ് ബാധിച്ച് പത്ത് മരണം ഇന്ന് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ഷാജഹാന്‍ (67), തിരുവനന്തപുരം വെണ്‍പകല്‍ സ്വദേശി മഹേശ്വരന്‍ ആശാരി (76), തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി വിമലാമ്മ (83), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുഹമ്മദ് സഹീര്‍ (47), ഓഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70), ഓഗസ്റ്റ് 20ന് മരണമടഞ്ഞ കണ്ണൂര്‍ കുഴുമ്മല്‍ സ്വദേശി സത്യന്‍ (53), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയര്‍ (50), ഓഗസ്റ്റ് 23ന് മരണമടഞ്ഞ തൃശൂര്‍ വലപ്പാട് സ്വദേശി ദിവാകരന്‍ (65), ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40), കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി (64) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 267 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സമ്പർക്കത്തിലൂടെയുള്ള രോഗബാധ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 121 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2,175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 193 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 331 പേര്‍ക്കും, കോഴിക്കോട് 225 ജില്ലയില്‍ നിന്നുള്ള പേര്‍ക്കും, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 217 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 146 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, എറണാകുളം ജില്ലകളില്‍ നിന്നുള്ള 125 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, തൃശൂര്‍ ജില്ലയിലെ 8, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും, മലപ്പുറം ജില്ലയിലെ 5, ആലപ്പുഴ ജില്ലയിലെ 3, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, പാലക്കാട്, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗമുക്തരുടെ എണ്ണം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 623 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 130 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 74 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 90 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 538 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 90 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 84 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 22,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,761 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,925 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,513 പേര്‍ വീട്/ഇന്‍സ്‌റ്റിറ്റ‌്യൂഷണൽ ക്വാറന്റെെനിലും 18,412 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2465 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനകൾ വർധിപ്പിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,873 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിൾ, എയര്‍പോര്‍ട്ട് സര്‍വെെലൻസ്, പൂള്‍ഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജൻ അസെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 15,64,783 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,71,641 സാംപിളുകളും പരിശോധനയ്ക്കയച്ചു.

പുതിയ ഹോട്ട്‌സ്‌പോട്ടുകൾ

ഇന്ന് 13 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ മാറാടി (കണ്ടെയ്‌ൻമെന്റ് സോണ്‍ വാര്‍ഡ് 8), ആലങ്ങാട് (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11), ചമ്പക്കുളം (1), ചെറുതന (സബ് വാര്‍ഡ് 5), വെണ്‍മണി (2), തൈക്കാട്ടുശേരി (സബ് വാര്‍ഡ് 3, 4), കാടുകുറ്റി (10), കാട്ടൂര്‍ (സബ് വാര്‍ഡ് 9), കോലാഴി (6), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 5, 6), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (3, 6, 10, 17), പെരളശേരി (4, 5, 7, 8, 9, 16, 18) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.

14 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഏറാമല (സബ് വാര്‍ഡ് 9), ചേന്ദമംഗലം (വാര്‍ഡ് 10), ശ്രീമൂലനഗരം (12), കാലടി (14), ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി (7), തൃശൂര്‍ ജില്ലയിലെ മേലൂര്‍ (8), ചേര്‍പ്പ് (സബ് വാര്‍ഡ് 4) കട്ടക്കാമ്പല്‍ (സബ് വാര്‍ഡ് 11), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), മലപ്പുറം ജില്ലയിലെ അരീക്കോട് (12, 13, 14, 16), എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാര്‍ഡ്), മാറാക്കര (1, 20 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി (1, 2, 3, 4, 7, 8, 11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 604 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.