1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2020

സ്വന്തം ലേഖകൻ: തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 1553 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം 1950 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. രണ്ട് ദിവസം രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടെങ്കിലും ആശ്വസിക്കാനുള്ള വകയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിനെ തുടര്‍ന്ന് ടെസ്റ്റ് ചെയ്യുന്നതില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
24 മണിക്കൂറില്‍ 30342 സാമ്പിളുകള്‍ പരിശോധിച്ചു. 21526 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. മാസ്‌ക് ധരിക്കാത്ത 7477 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റീന്‍ ലംഘിക്കുന്ന എണ്ണവും കൂടുന്നു. മാസ്‌ക് സ്വയരക്ഷയ്ക്കും ചുറ്റുമുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനുമാണ് ധരിക്കുന്നത്. അതില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണിന് ശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം 910684 ആണ്. 61 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്. 563093 പേര്‍. 347931 പേര്‍ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 61.26 ശതമാനം പേരും റെഡ് സോണുകളില്‍ നിന്നാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പുതിയതായി എട്ട് ഹോട്ട്സ്പോട്ടുകൾ. തൃശൂര്‍ മേലൂര്‍ (കണ്ടയിന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 4, 5), നെന്മണിക്കര (സബ് വാര്‍ഡ് 1, 2), തളിക്കുളം (വാര്‍ഡ് 3), കോട്ടയം ജില്ലയിലെ കുറിച്ചി (1), ഉഴവൂര്‍ (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 6), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 1, 13), കൊല്ലം ജില്ലയിലെ മൈലം (7) എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (വാര്‍ഡ് 8), തച്ചനാട്ടുകര (6), വടക്കാഞ്ചേരി (8), തെങ്കര (1, 16, 17), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോട്ടനാട് (8, 12, 13 (സബ് വാര്‍ഡ്), താന്നിത്തോട് (6), കൊല്ലം ജില്ലയിലെ മേലില (9), പേരയം (12), കോട്ടയം ജില്ലയിലെ മുളക്കുളം (3), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡാജെ (9), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (8, 9, 11, 12, 14, 17), ആലപ്പുഴ ജില്ലയിലെ നെടുമുടി (2) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

ഇതോടെ നിലവില്‍ 569 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രാജ്യത്ത് വ്യാഴാഴ്ച മാത്രം 80,000ത്തിലേറെ കേസുകള്‍

രാജ്യത്ത് പുതുതായി 83,883 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 38,53, 406 എത്തി. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 8,15,538 പേരാണ്.

രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം 1,043 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68,584ല്‍ എത്തി. 30 ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ടെസ്റ്റിംഗ് വലിയ പുരോഗതിയാണ് നേടിയിരിക്കുന്നതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 11,72,179 പേരിലാണ് ടെസ്റ്റിംഗ് നടത്തിയത്. ഇതുവരെ 4 കോടി കൊവിഡ് സാംപിളുകളാണ് പരിശോധിച്ചത്.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 25,602,665 ആണ്. മരിച്ചത് 852,758 പേരും.

ലോകമാകെ ദ്രുതഗതിയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. നവംബര്‍ ആദ്യത്തില്‍ കൊവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യാനാകുമെന്നാണ് അമേരിക്ക അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം വാക്‌സിന്‍ പരീക്ഷണത്തില്‍ വിജയിച്ചതായി റഷ്യയും അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.