1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് zകാവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

13 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂര്‍ തലശേരി സ്വദേശി രമേശ് ബാബു (56), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരന്‍ (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂര്‍ കണ്ണപുരം സ്വദേശി മുനീര്‍ (44), ആഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 372 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 542 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 293 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 183 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 32, തിരുവനന്തപുരം ജില്ലയിലെ 19, എറണാകുളം ജില്ലയിലെ 12, മലപ്പുറം ജില്ലയിലെ 10, കാസര്‍ഗോഡ് ജില്ലയിലെ 5, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 വീതവും, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തഴവ (വാര്‍ഡ് 22), ഓച്ചിറ (13, 14), കരീപ്ര (18), തിരുവനന്തപുരം ജില്ലയിലെ വിതുര (14), കടയ്ക്കാവൂര്‍ (സബ് വാര്‍ഡ് 9, 11), നെല്ലനാട് (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ തിരുനെല്ലി (6, 11), എടവക (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ അയര്‍കുന്നം (19), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (സബ് വാര്‍ഡ് 6, 7, 8, 9), തൃശൂര്‍ ജില്ലയിലെ പഞ്ചാല്‍ (12), മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാര്‍ഡ് 17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആര്യങ്കോട് (വാര്‍ഡ് 1, 15, 16), കരവാരം (സബ് വാര്‍ഡ് 6), അണ്ടൂര്‍കോണം (1), മാണിക്കല്‍ (18, 19, 20), മാറനല്ലൂര്‍ (13), ഒറ്റശേഖരമംഗലം (5, 10, 12, 13), പനവൂര്‍ (4, 7, 10,11), വര്‍ക്കല മുന്‍സിപ്പാലിറ്റി (1, 20, 21, 22, 27, 28), വെട്ടൂര്‍ (1, 11, 12, 13, 14), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), പൂക്കോട്ടുകാവ് (5, 6 (സബ് വാര്‍ഡ്), പുതുനഗരം (7), പെരിങ്ങോട്ടുകുറിശി (1, 16), കൊല്ലങ്കോട് (സബ് വാര്‍ഡ് 3), കോട്ടയം ജില്ലയിലെ കുമരകം (7, 14), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (14), തൃശൂര്‍ ജില്ലയിലെ ചേലക്കര (സബ് വാര്‍ഡ് 8), പാവറട്ടി (3, 5, 6), ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 6, 7), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 568 ഹോട്ട് സ്പോട്ടുകളാണുള്ളത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി. ആകെ മരണങ്ങൾ 72,000 കടന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,133 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 72,775 ആയി. അതേസമയം രോഗമുക്തി നിരക്ക് 77.65 ശതമാനമായി തുടരുകയാണ്. 1.70% മാണ് മരണ നിരക്ക്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 90,000 ത്തിനടുത്ത് കൊവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്തത്. 8.83 ലക്ഷം ആക്ടീവ് കേസുകളാണ് ഇന്ത്യയിലുള്ളത്. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തമിഴ് നാട്, കർണാടക, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.