1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2020

സ്വന്തം ലേഖകൻ: ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ ചാലക്കുടി സ്വദേശി അബൂബക്കര്‍ (67), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ എറണാകുളം കല്ലൂര്‍ സ്വദേശി പോള്‍ (63), തൃശൂര്‍ കല്ലേപ്പാടം സ്വദേശി സുലൈമാന്‍ (49), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി രാമന്‍ (75), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനി നദീറ സമദ് (66) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 410 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 477, മലപ്പുറം 372, കൊല്ലം 295, എറണാകുളം 258, കോഴിക്കോട് 239, കണ്ണൂര്‍ 225, കോട്ടയം 208, ആലപ്പുഴ 178, തൃശൂര്‍ 172, പാലക്കാട് 99, കാസര്‍ഗോഡ് 97, പത്തനംതിട്ട 65, വയനാട് 33, ഇടുക്കി 20 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതവും, തൃശൂര്‍ 5, മലപ്പുറം 4, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 3 വീതവും, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, വയനാട് ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 16 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 3 ബിസിഎംസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സൗത്ത് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 11, 12, 16), ചിങ്ങോലി (സബ് വാര്‍ഡ് 9), മുഹമ്മ (14), പുന്നപ്ര സൗത്ത് (14), നൂറനാട് (8), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (സബ് വാര്‍ഡ് 4), രാജക്കാട് (9), കുമളി (സബ് വാര്‍ഡ് 7), വണ്ടിപ്പെരിയാര്‍ (7, 9), എറണാകുളം ജില്ലയിലെ ഏഴിക്കര (4), നെല്ലിക്കുഴി (21), പെരുമ്പാവൂര്‍ (സബ് വാര്‍ഡ് 21), കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (4, 14), ഈസ്റ്റ് കല്ലട (12), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (3), കോട്ടനാട് (5, 8, 10, 13), വയനാട് ജില്ലയിലെ മേപ്പാടി (4, 7, 11, 15), തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (സബ് വാര്‍ഡ് 1, 2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ തഴക്കര (സബ് വാര്‍ഡ് 16), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറുതന (സബ് വാര്‍ഡ് 5), എടത്വ (സബ് വാര്‍ഡ് 2), പാലക്കാട് ജില്ലയിലെ ചാലിശേരി (4), കരിമ്പ (9), പരുതൂര്‍ (4, 5, 6), കുലുക്കല്ലൂര്‍ (10), പത്തനംതിട്ട ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 1, 16), കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 3), അടൂര്‍ മുന്‍സിപ്പാലിറ്റി (15), കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ (3, 2 (സബ് വാര്‍ഡ്), 1, 4, 11, 12, 13), ചാത്തമംഗലം (11, 17), എറണാകുളം ജില്ലയിലെ കീരാംപാറ (സബ് വാര്‍ഡ് 13), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 9), തൃശൂര്‍ ജില്ലയിലെ മൂരിയാടി (1), മേലൂര്‍ (സബ് വാര്‍ഡ് 3, 4, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 594 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മെയ് മാസത്തോടെ രാജ്യത്ത് 64 ലക്ഷം രോഗികൾ

കഴിഞ്ഞ മെയ് മാസത്തോടെ ഇന്ത്യയിൽ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നുവെന്ന് ഐസിഎംആർ. സെറോ സർവേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്ക് തയാറാക്കിയിരിക്കുന്നത്.

ജനസംഖ്യയുടെ 0.73% പേരിലും രോഗം വന്നുപോയിരിക്കാമെന്നാണ് സർവേയിൽ പറയുന്നത്. രോഗം വന്നുപോയവരിൽ ഏറെയും 18നും 45നും മധ്യേ പ്രായമുള്ളവരാണ്. 43.3% പേരിലും കൊവിഡിനെതിരായ ആന്റിബോഡി ഉണ്ടായിരുന്നതായും സർവേ ഫലം വ്യക്തമാക്കുന്നു.

സിറോ പോസിറ്റിവിറ്റി ഏറ്റുവും കൂടുതൽ കാണപ്പെട്ടത് ഗ്രാമങ്ങളിലാണ്. 69.4 ആണ് ശതമാന കണക്ക്. നഗരപ്രദേശത്തെ ചേരികളിൽ സിറോ പോസിറ്റിവിറ്റി 15.9 ശതമാനമായിരുന്നു. ചേരിയല്ലാത്ത പ്രദേശങ്ങളിൽ ഇത് 14.6 ശതമാനമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.