1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

15 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തൃശൂര്‍ പാമ്പൂര്‍ സ്വദേശി ഫ്രാന്‍സിസ് ജോസഫ് (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ഫോര്‍ട്ട് സ്വദേശിനി ഭഗവതി (78), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോഴിക്കോട് ബിഗ് ബസാര്‍ സ്വദേശിനി കദീശാബി (73), ആഗസ്റ്റ് 29ന് മരണമടഞ്ഞ പാലക്കാട് പെരുമ്പാടരി സ്വദേശി ഹംസ (65), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് കായവളപ്പ് സ്വദേശി അബ്ദുള്‍ ലത്തീഫ് (56), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി മയ്ദീന്‍ എം.കെ. മൂശാരുകുടിയില്‍ (60), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ മലപ്പുറം തിരൂര്‍ സ്വദേശി കുട്ടു (88), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ പാലക്കാട് കൊല്ലക്കര സ്വദേശിനി ഖദീജ (45), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജയിംസ് (76), തിരുവനന്തപുരം കാലടി സ്വദേശി പദ്മനാഭന്‍ പോറ്റി (101), തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശി റുഹിയാ ബീവി (76), തിരുവനന്തപുരം മണക്കാട് സ്വദേശിനി ഇഷാ ബീവി (72), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് (67), തിരുവനന്തപുരം പൂജപ്പുര സ്വദേശി വിജയലക്ഷ്മി അമ്മ (88), തൃശൂര്‍ സ്വദേശി വര്‍ഗീസ് (58), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 425 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 541, മലപ്പുറം 286, കോഴിക്കോട് 265, കൊല്ലം 253, കണ്ണൂര്‍ 190, തൃശൂര്‍ 164, കോട്ടയം, എറണാകുളം 159 വീതം, പാലക്കാട് 157, കാസര്‍ഗോഡ് 149, ആലപ്പുഴ 148, പത്തനംതിട്ട 64, ഇടുക്കി 57, വയനാട് 48 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, എറണാകുളം 10, കൊല്ലം 7, തൃശൂര്‍ 6, കണ്ണൂര്‍ 5, മലപ്പുറം, കോഴിക്കോട് 3 വീതം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ വിളവൂര്‍ക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), വര്‍ക്കല മുന്‍സിപ്പാലിറ്റി (വാര്‍ഡ് 5), ഒറ്റശേഖരമംഗലം (8), പള്ളിക്കല്‍ (22), അരുവിക്കര (15), തൃശൂര്‍ ജില്ലയിലെ കോലാഴി (സബ് വാര്‍ഡ് 2, 13), മണലൂര്‍ (5), ചേലക്കര (സബ് വാര്‍ഡ് 13, 14), പരപ്പൂക്കര (4, 11), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12), നാഗലശേരി (5), ഇടുക്കി ജില്ലയിലെ ദേവികുളം (8, 13, 14), മൂന്നാര്‍ (സബ് വാര്‍ഡ് 12), കോട്ടയം ജില്ലയിലെ മണ്ണാര്‍ക്കാട് (13), കാസര്‍ഗോഡ് ജില്ലയിലെ പനത്തടി (1, 3), കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ (സബ് വാര്‍ഡ് 2, 3), എറണാകുളം ജില്ലയിലെ പാമ്പക്കുട (സബ് വാര്‍ഡ് 5), പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ (സബ് വാര്‍ഡ് 8), കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വണ്ടാഴി (വാര്‍ഡ് 4), ഓങ്ങല്ലൂര്‍ (7), കരിമ്പുഴ (3, 5, 14), കോഴിക്കോട് ജില്ലയിലെ കാവിലുംപാറ (സബ് വാര്‍ഡ് 9), പുറമേരി (17), പത്തനംതിട്ട ജില്ലയിലെ അറുവാപ്പുലം (സബ് വാര്‍ഡ് 8, 9), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ ഉഴവൂര്‍ (8), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 9), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (22) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 603 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 97,570 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1201 മരണമാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

46,59,985 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. 77472 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

2,86,59,610 പേര്‍ക്കാണ് ലോകത്താകെ കൊവിഡ് ബാധിച്ചത്. 66,36,247 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.