
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് രോഗവ്യാപനം വലിയ രീതിയിൽ തന്നെ തുടരുന്നു. ഇന്നും പുതിയതായി രണ്ടായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2397 പേർക്കാണ് ഇന്ന് കൊവിഡ് ബാധിച്ചത്. അതിൽ തന്നെ 2317 പേരും സമ്പർക്കത്തിലൂടെ രോഗികളായവരാണ്. കൊവിഡ് മൂലം ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2225 പേർക്ക് രോഗമുക്തിയുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് വ്യാപനത്തിൽ തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 408 പേർക്കാണ് ജില്ലയിൽ മാത്രം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 49 പേരുടെ രോഗ ഉറവിടം കണ്ടെത്താനായില്ലായെന്നതും ആശങ്ക വർധിപ്പിക്കുന്നു. ഇതോടൊപ്പം മലപ്പുറം, കൊല്ലം, തൃശൂർ ജില്ലകളിൽ 200ലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചുവെന്നും മുഖ്യമന്ത്രി. സംസ്ഥാനത്ത് നിലവിൽ 23277 കൊവിഡ് ആക്ടീവ് കേസുകളാണുള്ളത്. 34988 പരിശോധനകളാണ് ഇന്നലെ മാത്രം നടത്തിയത്.
കൊവിഡ് ബാധിചചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 408
മലപ്പുറം – 379
കൊല്ലം – 234
തൃശൂര്‍ – 225
കാസര്‍ഗോഡ് – 198
ആലപ്പുഴ – 175
കോഴിക്കോട് – 152
കോട്ടയം- 139
എറണാകുളം – 136
പാലക്കാട് – 133
കണ്ണൂര്‍ – 95
പത്തനംതിട്ട – 75
ഇടുക്കി – 27
വയനാട് – 21
6 കൊവിഡ് മരണങ്ങൾ
6 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 20ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി വിജയകുമാര്‍ (55), ആഗസ്റ്റ് 21ന് മരണമടഞ്ഞ വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശി കെ.എം. ഷാഹുല്‍ ഹമീദ് (69), ആഗസ്റ്റ് 26ന് മരണമടഞ്ഞ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി ഇയ്യാതുട്ടി (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 280 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
സമ്പർക്ക രോഗവ്യാപനം വലിയ രീതിയിൽ വർധിക്കുന്നു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. സമ്പർക്കരോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ,
തിരുവനന്തപുരം – 393
മലപ്പുറം – 350
കൊല്ലം – 213
തൃശൂര്‍ – 208
കാസര്‍ഗോഡ് – 184
കോഴിക്കോട് – 136
കോട്ടയം – 134
ആലപ്പുഴ – 132
എറണാകുളം – 114
പാലക്കാട് – 101
കണ്ണൂര്‍ – 83
പത്തനംതിട്ട – 51
വയനാട് – 20
ഇടുക്കി – 18
രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 23,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,083 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
തിരുവനന്തപുരം – 591
കൊല്ലം – 104
പത്തനംതിട്ട – 89
ആലപ്പുഴ – 236
കോട്ടയം – 120
ഇടുക്കി – 41
എറണാകുളം – 148
തൃശൂര്‍ – 142
പാലക്കാട് – 74
മലപ്പുറം – 372
കോഴിക്കോട് – 131
വയനാട് – 38
കണ്ണൂര്‍ – 94
കാസര്‍ഗോഡ് – 45
15 പുതിയ ഹോട്ട്സ്‌പോട്ടുകൾ
ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കൂത്താട്ടുകുളം (സബ് വാര്‍ഡ് 16, 17), മലയാറ്റൂര്‍ നിലേശ്വരം (സബ് വാര്‍ഡ് 15), പള്ളിപ്പുറം (സബ് വാര്‍ഡ് 10, 14), ശ്രിമൂലനഗരം (സബ് വാര്‍ഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാര്‍ഡ് 10, 11), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ഇടുക്കി ജില്ലയിലെ ആലക്കോട് (സബ് വാര്‍ഡ് 5), മരിയപുരം (സബ് വാര്‍ഡ് 8, 9), തൃശൂര്‍ ജില്ലയിലെ അന്തിക്കാട് (12), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (2, 11), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാര്‍ഡ് 10, 13, 14, 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 19, 20, 21, 22, 23), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (14), പത്തനംതിട്ട ജില്ലയിലെ കുളനട (സബ് വാര്‍ഡ് 1, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
25 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തരൂര്‍ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്പ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14), തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), എളകമന്‍ (6), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 20), മുള്ളൂര്‍ക്കര (5, 10), നെന്മണിക്കര (5), മടക്കത്തറ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (8 (സബ് വാര്‍ഡ്), 9, 11 ), തണ്ണീര്‍മുക്കം (2), പതിയൂര്‍ (17), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18), വയനാട് ജില്ലയിലെ പനമരം (23), മലപ്പുറം ജില്ലയിലെ വാളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20, 30), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 589 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സമ്പർക്ക വ്യാപനം കൂടിയ നിലയാണ് കേരളത്തിലുള്ളത്. ഏതൊരു പകർച്ചവ്യാധിയുടെയും സ്വാഭാവികമായ ഒരു ഘട്ടമാണിത്. പലവട്ടം വ്യക്തമാക്കിയത് പോലെ ഇന്ത്യയിൽ തന്നെ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. രോഗവ്യാപനത്തിന് ഏറ്റവും കൂടുതൽ സാധ്യത നിലനിൽക്കുന്ന സംസ്ഥനവും കേരളം തന്നെ.
മറ്റ് സംസ്ഥാനങ്ങളിൽ മെയ്-ജൂൺ മാസത്തിൽ തന്നെ 90 ശതമാനം കൊവിഡ് കേസുകളും സമ്പർക്ക രോഗവ്യാപനത്തിലൂടെയായിരുന്നു. എന്നാൽ കേരളത്തിൽ ഇപ്പോഴാണ് അത്തരം ഒരു സ്ഥിതി വിശേഷമുണ്ടായത്. കുത്തനെ രോഗികളുടെ എണ്ണം കൂടുന്നതിന് പകരം ക്രമാനുകരമായാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇത് നാം സ്വീകരിച്ച മുൻകരുതലിന്റെയും ജാഗ്രതയുടെയും ഫലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അൺലോക്ക് 4.0: സെപ്തംബര്‍ 7 മുതല്‍ മെട്രോകള്‍ ഓടും
കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് 4 ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ ഏഴ് മുതല്‍ മെട്രോ റെയില്‍ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി പുനരാരംഭിക്കും. കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ രാജ്യത്തെ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ചരക്ക് ഗതാഗതത്തിനും നിയന്ത്രണം ഇല്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേകം അനുമതികളോ ഇ-പെര്‍മിറ്റോ ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ചട്ടങ്ങളില്‍ പറയുന്നു.
സെപ്തംബര്‍ 30 വരെയുള്ള ചട്ടങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സെപ്തംബര്‍ 21 മുതല്‍ സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്‌കാരിക, മതപരമായ ചടങ്ങുകളും നടത്താന്‍ സാധിക്കും. പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. അതേസമയം, കൊവിഡ്-19 നിര്‍വ്യാപനത്തിനുള്ള ചട്ടങ്ങള്‍ തുടരും. കൂടാതെ ഓപ്പണ്‍ എയര്‍ തിയേറ്ററുകളും സെപ്തംബര്‍ 21 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.
സെപ്തംബര്‍ 30 വരെ സ്‌കൂളുകളും കോളെജുകളും അടച്ചിടും. അതേസമയം, ഓണ്‍ലൈന്‍ അധ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 50 ശതമാനം അധ്യാപക, അനധ്യാപക ജീവനക്കാര്‍ വിദ്യാലയങ്ങളില്‍ ഹാജരാകണം. സെപ്തംബര്‍ 21 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് ഇത് ബാധകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല