1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മാര്‍ച്ച് 23നും രാജ്യത്ത് 24നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങുകയും സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ ആഹ്വാനം ചെയ്തു.

21 ദിവസത്തെ ലോക്ഡൗണ്‍ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കിട്ടിയ സമയം എങ്ങനെ ശരിയായി ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് നടന്‍ കോട്ടയം നസീറിനെ തനിക്കിഷ്ടപ്പെട്ട വിനോദത്തിലെത്തിച്ചു. മിമിക്രി കലാകാരന്‍, നടന്‍,സംവിധായകന്‍ എന്നതിലുപരി നല്ലൊരു ചിത്രകാരനും കൂടിയാണ് നസീര്‍.

21 ദിവസങ്ങളിലായി താന്‍ വരച്ച 21 ചിത്രങ്ങള്‍ സംയോജിപ്പിച്ച് മനോഹരമായ ഒരു വീഡിയോ രൂപത്തിലാക്കി ആരാധകര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്‍. കാടും പുഴയും മൃഗങ്ങളും പ്രകൃതിയും എന്നിങ്ങനെ മനോഹരങ്ങളായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും കോട്ടയം നസീര്‍ നടത്തിയിരുന്നു.

കോട്ടയം നസീർ തന്നെയാണ് താന്‍ വരച്ച ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കാഴ്ചവെച്ചത്. 21 ദിവസം എങ്ങനെ തള്ളിനീക്കും എന്ന ചിന്തയായിരുന്നു പലർക്കും. എന്നാൽ ഈ ദിവസങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് ഞാൻ ആലോചിച്ചത്. നസീർ പറഞ്ഞു. ലോക്ക്ഡൗൺ നീട്ടിയതോടെ ചിത്രരചന തുടരാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കി. ‌മികച്ച പ്രതികരണമാണ് വിഡിയോക്ക് ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.