
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് മെയ് 21 ഓടെ അന്ത്യമാകുമെന്ന് പഠനം. മുംബൈയിലെ സ്കൂൾ ഓഫ് ഇക്കണമിക്സ് ആൻഡ് പബ്ലിക് പോളിസി പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. സാമ്പത്തിക വിദഗ്ധായ നീരത് ഹതേക്കർ, പല്ലവി ബെലേക്കർ എന്നിവരുടേതാണ് പ്രസ്തുുത പഠനം. മെയ് ഒന്ന് രാവിലെ വരെ ഇന്ത്യയിൽ 25,007 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1147 പേർ വൈറസ് ബാധയെത്തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.
പഠന റിപ്പോർട്ട് പ്രകാരം മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലേയും കൊറോണ വൈറസ് വ്യാപനത്തിന് മെയ് 21 ഓടെ അവസാനമാകുമെന്നാണ് സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് ഫലപ്രദമായി തുടർന്നതിനാൽ മിക്ക സംസ്ഥാനങ്ങളിലും മെയ് ഏഴോടെ തന്നെ രോഗവ്യാപനം അവസാനിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ മറ്റ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത് പോലുള്ള പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്യില്ലെന്നാണ്. ഗവേഷകരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ പാറ്റേണുകളെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
അതേസമയം ലോക്ക്ഡൌണിനിടെ അതിഥി തൊഴിലാളികളുടെ സഞ്ചാരം ലോക്ക്ഡൌണിന്റെ നേട്ടങ്ങളെ കുറച്ചുകൊണ്ടുവരുമെന്നും ഗവേഷക സംഘത്തെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.
സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 24,222 ലെത്തുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. 9915 കേസുകളാണ് സംസ്ഥാനത്ത് വ്യാഴാഴ്ച വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തിൽ മെയ് ഏഴോടെ 4833 കേസുകളാവുമെന്നും പഠനത്തിൽ പറയുന്നു. വ്യാഴാഴ്ച 4000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ രണ്ടാം ഘട്ട ലോക്ക്ഡൌൺ അവസാനിക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല