1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2020

സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിൽ പ്രയാസം നേരിടുന്ന പ്രവാസികൾക്കു നാട്ടിലേക്കു പ്രത്യേക വിമാനം ഏർപെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരികെത്തുന്നവരുടെ പരിശോധന, ക്വാറന്റീൻ മുതലായ കാര്യങ്ങൾ സർക്കാർ നിര്‍വഹിക്കും. പ്രവാസികളുടെ കാര്യത്തിൽ അനിവാര്യമായ ഇടപെടലാണ് ഇതെന്നു പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

പ്രവാസികളുടെ പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്നുണ്ട്. അവരെ കേരളത്തിൽ എത്തിക്കണമെന്നു നമുക്കും അവരുടെ കുടുംബാംഗങ്ങൾക്കും താൽപര്യമുണ്ട്. ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം മൂലം വിദേശത്തു കുടുങ്ങിയവര്‍ക്കും ഹ്രസ്വകാല സന്ദര്‍ശനത്തിനു പോയവര്‍ക്കും മടങ്ങാൻ സാധിക്കുന്നില്ല. വരുമാനം ഇല്ലാത്തതിനാൽ അവിടെ ജീവിതം അസാധ്യമാണ്. പ്രവാസികളുടെ കാര്യത്തിൽ സുപ്രീം കോടതി ഇന്ന് പ്രഖ്യാപിച്ച കാര്യം നമ്മുടെയെല്ലാം ശ്രദ്ധയിലുണ്ട്.

പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുണ്ടെങ്കിൽ സംരക്ഷിക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ തയാറാക്കണം എന്ന് അഭ്യർഥിച്ചിട്ടുണ്ട്. സമൂഹ അടുക്കളകളുടെ നടത്തിപ്പിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇടപെടരുത്. സംസ്ഥാനത്തെ ഡയാലിസിസ് രോഗികൾക്ക് യാത്രാ സൗകര്യം ഒരുക്കും. സർക്കാർ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ഇതിനായി ഇടുപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.