1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 പശ്ചാത്തലത്തിൽ ​ഗൾഫ് രാഷ്ട്രങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് ഇന്ത്യ ദൗത്യം ഏറ്റെടുത്തതോടെ സ്വർണ്ണക്കടകളിൽ തിരക്കേറിയെന്ന് ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സ്വർണ്ണത്തിന്റെ വില ഉയർന്നതോടെ പലരും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനും മറ്റ് ആവശ്യങ്ങൾക്കും സ്വർണ്ണം വിറ്റാണ് തുക കണ്ടെത്തുന്നത്. ഏപ്രിൽ 26നാണ് ​ദുബായിൽ സ്വർണ്ണക്കടകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. ഇതിന് ശേഷം ആളുകൾ കൂടുതലും സ്വർണ്ണം വിൽക്കാനാണ് ജ്വല്ലറികളിൽ എത്തിയതെന്ന് കണക്കുകൾ പറയുന്നു.

ആളുകൾക്ക് സ്വർണ്ണമെടുത്ത് ഞങ്ങൾ പണം നൽകുമോ എന്നാണ് ഇപ്പോൾ അറിയേണ്ടതെന്ന് ദുബായ് ​ഗോൾഡ് ആൻഡ് ജ്വല്ലറി ​ഗ്രൂപ്പ് ​ഗൾഫ് ന്യൂസിനോട് പറഞ്ഞു. വ്യാഴാഴ്ച്ച ഇന്ത്യയിലേക്കുള്ള ആദ്യ ഫ്ളൈറ്റ് പോകുന്നതിന് 48 മണിക്കൂർ മുൻപ് വരെ ജ്വല്ലറികളിലെത്തി ധാരാളം പേർ സ്വർണ്ണം വിറ്റിരുന്നു.

ചെറുകിട ജ്വല്ലറികളിലാണ് കൂടുതൽ പേരും സ്വർണ്ണം വിൽക്കാനെത്തുന്നത് എന്നാണ് സൂചന. സ്വർണ്ണവില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ഉള്ളത്. ഈ സാഹചര്യത്തിൽ ​കൂടുതൽ പേരും സ്വർണ്ണം വിൽക്കാൻ എത്തുന്നത് ജ്വല്ലറികളിലും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.