
സ്വന്തം ലേഖകൻ: കോവിഡ് 19ന്റെ പശ്ചാലത്തില്‍, വിസിറ്റ്/എക്‌സ്പ്രസ് വീസകളിലെത്തി ഒമാനില്‍ കുടുങ്ങിയ വിദേശികളുടെ വീസ കാലാവധി നീട്ടി നല്‍കി റോയല്‍ ഒമാന്‍ പൊലീസ്. വിമാനത്താവളം അടച്ചതിന് ശേഷം വീസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഈ മാസം 15 വരെ വിസകളുടെ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്.
വിസിറ്റ്/എക്‌സ്പ്രസ് വീസകള്‍ സൗജന്യമായി തനിയെ പുതുക്കി കിട്ടുമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇതോടൊപ്പം ലോക്ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങിയ ഒമാനില്‍ റസിഡന്‍സ് വീസയുള്ള വിദേശികള്‍ക്ക് വീസ കാലാവധി കഴിയുന്നതോടെ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കും. ഒമാനിലുള്ളവര്‍ക്കും നിലവില്‍ വീസാ കാലാവധി കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വഴി വീസ പുതുക്കാം.
അതേസമയം, നേരത്തെ സന്ദര്‍ശക വീസ സ്വന്തമാക്കുകയും വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പ് രാജ്യത്ത് ഇറങ്ങാതിരിക്കുകയും ചെയ്തവര്‍ക്ക് പുതിയ വീസ സ്വന്തമാക്കേണ്ടിവരും. എന്നാല്‍, മാര്‍ച്ചില്‍ വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പ് സന്ദര്‍ശക വീസയുടെ കാലാവധി കഴിഞ്ഞ വിദേശികള്‍ ആ കാലയളിവിലെ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ആര്‍ഒപി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല