1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് -19 ഭീഷണിയെത്തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെമുതൽ ഭാഗിക ഇളവ് പ്രാബല്യത്തിൽ വരികയാണ്. മാർച്ച് 25ന് രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിന്നീട് മൂന്നാഴ്ചയായും അതിനു ശേഷം മേയ് മൂന്നു വരെയും നീട്ടുകയായിരുന്നു. ലോക്ക്ഡൗൺ പൂർണമായും അവസാനിക്കുന്നതിനു മുമ്പ് ഭാഗിക ഇളവുകൾ അനുവദിക്കും എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. നാളെമുതൾ ഇളവുകളുടെ ഭാഗമായി ഏതെല്ലാം സേവനങ്ങളാണ് ഇളവിന്റെ ഭാഗമായി ലോക്ക്ഡൗൺ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്ന് നോക്കാം.

ഭക്ഷ്യധാന്യങ്ങളും മരുന്നുകളുമടക്കമുള്ള അവശ്യ വസ്തുക്കളുടെ വിൽപനയും വിതരണവും. ഇവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ.

ഓൺലൈൻ ഷോപ്പിങ് സ്ഥാപനങ്ങൾ: അവശ്യ വസ്തുക്കൾ മാത്രമാണ് ഓൺലൈൻ ഷോപ്പിങ് സേവനങ്ങൾ വഴി വിതരണം ചെയ്യാൻ സാധിക്കൂ. നേരത്തേ അവശ്യ വസ്തുക്കളല്ലാത്ത ഉപകരണങ്ങളും വിൽക്കാൻ ഓൺലൈൻ ഷോപ്പിങ് സേവനങ്ങൾക്ക് അനുമതി ലഭിക്കുന്ന തരത്തിലായിരുന്നു ലോക്ക്ഡൗൺ ഇളവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ മാർഗിനിർദേശം പുറപ്പെടുവിച്ചത്. എന്നാൽ അവശ്യ വസ്തുക്കളല്ലാത്ത ഉൽപന്നങ്ങളെ ഒഴിവാക്കി ഇന്ന് പുതിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കുകയായിരുന്നു.

പ്രിന്റ് ഇലക്ട്രോണിക് മാധ്യമങ്ങൾ, ഡിടിച്ച്, കേബിൾ സേവനങ്ങൾ.

ഐടി, ഐടി അധിഷ്ടിത സേവനങ്ങൾ എന്നിവ 50ശതമാനം ജീവനക്കാരെ വച്ച്

സർക്കാർ ആവശ്യങ്ങൾക്കുള്ള കോൾ സെന്ററുകൾ

കൊറിയർ സർവീസ്

കോൾഡ് സ്റ്റോറേജ് , വെയർ ഹൗസുകൾ. റെയിൽവേ സ്റ്റേഷൻ, തുറമുഖം, വിമാനത്താവളം എന്നിവയോടനുബന്ധിച്ചുള്ളവയുൾപ്പെടെ

സ്വകാര്യ സുരക്ഷാ സേവന ദാതാക്കൾ, ഓഫിസ്, പാർപ്പിട സമുച്ഛയങ്ങൾക്ക് സുരക്ഷ നൽകുന്ന സ്ഥാപനങ്ങൾ

ഹോട്ടൽ, ഹോം സ്റ്റേ, ലോഡ്ജ്, മോട്ടൽ: ലോക്ക്ഡൗണിൽ ഒറ്റപ്പെട്ട വിനോദ സഞ്ചാരികൾ, മെഡിക്കൽ ജീവനക്കാർ, അവശ്യ സേവന ജീവനക്കാർ, കപ്പലിലെയോ വിമാനങ്ങളിലെയോ ജിവനക്കാർ എന്നിവരെ താമസിപ്പിക്കുന്നതിന് അനുമതി നൽകും.

ഇലക്ട്രിഷ്യൻമാർ, പ്ലംബർമാർ, കംപ്യൂട്ടർ റിപ്പയർ ചെയ്യുന്നവർ, മെക്കാനിക്ക്, മരപ്പണിക്കാർ തുടങ്ങിയ സ്വയം തൊഴിലുകാർ.

ഗ്രാമീണ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങൾ

സെസ്, കയറ്റുമതി അധിഷ്ടിത വ്യവസായ യൂണിറ്റുകൾ

മരുന്നുകളടക്കമുള്ള അവശ്യവസ്തുക്കളുടെ ഉൽപാദന യൂനിറ്റുകൾ

ഭക്ഷ്യ സംസ്കരണം

ഐടി ഹാർഡ് വെയർ നിർമാണം

കൽക്കരി ധാതു ഖനനവും ഉൽപാദനവും

ചണ വ്യവസായം

ഓയിൽ, ഗ്യാസ് റിഫൈനറികൾ

ഇഷ്ടികക്കളങ്ങൾ

ചിൽഡ്രൻസ് ഹോം. ശാരീരിക വെല്ലുവിളി നേരിടുന്നവർ, പ്രായം കൂടിയവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്കുള്ള താമസ കേന്ദ്രങ്ങൾ. വനിതകൾക്കുള്ള താമസ കേന്ദ്രങ്ങൾ

ജുവനൈൽ ഹോം

അംഗനവാടികൾ

എല്ലാ കാർഷിക പ്രവർത്തനങ്ങൾക്കും അനമതി നൽകും

മത്സ്യ ബന്ധനം, മത്സ്യക്കുഞ്ഞുങ്ങളെ വളർത്തൽ, വിളവെടുപ്പ്, വിപണനം എന്നിവയ്ക്ക് അനുമതിയുണ്ടാവും. മത്സ്യവളർത്തു കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം.

പാൽ ഉൽപാദനവും വിതരണവും, കന്നുകാലികളുടെയും മറ്റു മൃഗങ്ങളുടെയും പരിപാലനം, കോഴികൃഷി

സാമൂഹിക അകല നിർദേശങ്ങൾ പാലിച്ച് തൊഴിലുറപ്പ് പ്രവർത്തനങ്ങൾക്ക് അനുമതി

ആശുപത്രി, നഴ്സിങ് ഹോം, ക്ലിനിക്ക്, ടെലിമെഡിസിൻ

ഡിസ്പൻസറി, ഫാർമസി, മെഡിക്കൽ ഷോപ്പ്, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ

മെഡിക്കൽ ലാബ്, സ്പെസിമെൻ കളക്ഷൻ സെന്ററുകൾ

മരുന്നു പരീക്ഷണ കേന്ദ്രങ്ങൾ, കോവിഡ് -19മായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങൾ

മൃഗാശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും

മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ

ആരോഗ്യ പ്രവർത്തകർക്കായുള്ള ഗതാഗത സംവിധാനങ്ങൾ

റിസർവ് ബാങ്ക്, ആഡബിഐ ചട്ടങ്ങൾ പ്രകാരമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ

ബാങ്ക് ശാഖ, എടിഎം, ബാങ്കിങ് ഇടപാടുകൾക്കായുള്ള ഐടി സ്ഥാപനങ്ങൾ

സെബി, മൂലധന കമ്പോള സേവനങ്ങൾ

ഐആർഡിഎഐയും ഇൻഷ്വറൻസ് കമ്പനികളും

ഗ്രാമീണ മേഖലയിലെ ചെറുകിട സൂക്ഷ്മ ഇടത്തരം വിഭാഗങ്ങളിൽ പെടുന്നവയടക്കമുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട നിർമാണങ്ങൾ, റോഡ്, ജലസേചന പദ്ധതികൾ, കെട്ടിടങ്ങൾ.

പുനരുപയോഗ സാധ്യതയുള്ള ഊർജ പദ്ധതികളുടെ നിർമാണം

നഗരസഭാ പരിധികളിൽ ലോക്ക്ഡൗണിനെത്തുടർന്ന് മുടങ്ങിയ നിർമാണ പ്രവർത്തികൾ, നിർമാണം നടക്കുന്ന സ്ഥലത്ത് തൊഴിലാളികളെ ലഭ്യമാണെങ്കിൽ പുനരാരംഭിക്കാം. എന്നാൽ പുറത്തുനിന്ന് തൊഴിലാളികളെ പങ്കെടുപ്പിക്കാനാവില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.