
സ്വന്തം ലേഖകൻ: രാജ്യത്തെ വൻനഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിനിൽ സംസ്ഥാനത്ത് എത്തുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽനിന്ന് പാസുകൾ എടുക്കണം. ഒരു ടിക്കറ്റിൽ ഉള്ള എല്ലാവർക്കും ഗ്രൂപ്പായി പാസ് വാങ്ങണം. വരുന്നവർക്ക് 14 ദിവസം ഹോം ക്വാറന്റീൻ നിർബന്ധമാണ്. ഇതു പാലിച്ചില്ലെങ്കിൽ കോവിഡ് കേന്ദ്രത്തിലാക്കും– വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിൽനിന്ന് വീടുകളിലേക്കു പോകുന്നതിന് ഒരു ഡ്രൈവർ മാത്രമുള്ള വാഹനം ആകാം. സ്പെഷൽ ട്രെയിനുകൾ രാജധാനി എക്സ്പ്രസ് നിർത്തുന്നതുപോലെ എല്ലാ സ്റ്റോപ്പുകളിലും നിർത്തണം. ഇപ്പോൾ കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും മാത്രമാണു സ്റ്റോപ്പ്. മൂന്നിടങ്ങളിൽ ഇറങ്ങി മറ്റു സ്ഥലങ്ങളിലേക്കു പോകുന്നത് രോഗവ്യാപനത്തിന് ഇടയാക്കും.
എസി ട്രെയിനുകൾ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എസി ട്രെയിനുകൾ രോഗവ്യാപനം കൂട്ടും. ഇക്കാര്യത്തില്‍ ഇന്ത്യയിലും വിദേശത്തും ഉണ്ടായ ദുരനുഭവങ്ങൾ കണക്കിലെടുക്കണം. സംസ്ഥാനത്തിന് കൂടുതൽ പാസഞ്ചർ അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
രാജ്യത്ത് ട്രെയിൻ സർവീസുകൾ ഭാഗികമായി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം അടക്കമുളള 15 റൂട്ടുകളിലാണ് ട്രെയിൻ സർവീസുകൾ തുടങ്ങിയത്. ന്യൂഡൽഹിയിൽനിന്നു 15 നഗരങ്ങളിലേക്കു സ്പെഷ്യൽ ട്രെയിനുകളായിട്ടാണ് സർവീസ്. ഈ നഗരങ്ങളിൽനിന്ന് ഇവ തിരിച്ചും സർവീസ് നടത്തും.
കേരളത്തിലേക്ക് മടങ്ങാനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കോവിഡ്-19 ജാഗ്രത പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം. മറ്റു മാർഗങ്ങളിലൂടെ മടങ്ങുവാനായി നേരത്തെ അപേക്ഷിച്ചവർ ട്രെയിനിൽ വരുന്നുണ്ടെങ്കിൽ ആദ്യത്തെ പാസ് റദ്ദാക്കി ട്രെയിൻ വഴിയാണ് വരുന്നതെന്ന് കാണിച്ച് പുതിയ പാസ് എടുക്കണം. ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും.
//covid19jagratha.kerala.nic.in/ എന്ന വെബ്സൈറ്റിലൂടെയാണ് യാത്രക്കാർ പാസിന് അപേക്ഷിക്കേണ്ടത്. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്, എത്തേണ്ട സ്റ്റേഷന്, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം.
കേരളത്തിലെത്തുമ്പോൾ ഇറങ്ങുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ വിശദാംശങ്ങള്‍ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണ്.
ഹോം ക്വാറന്റൈന് പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലേക്ക് മാറ്റും. രോഗലക്ഷമുള്ളവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയരാക്കും. കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും.
കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ നിലവിൽ താമസിക്കുന്ന സംസ്ഥാനത്തു നിന്നും, കേരളത്തിൽ നിന്നും യാത്ര പാസ് നേടണം. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പാസിന് അപേക്ഷിക്കാം.
അസം- //eservices.assam.gov.in/directApply.do?serviceId=1533
ഛത്തീസ്ഗഡ്- //raipur.gov.in/cg-covid-19-epass
ഡൽഹി-//epass.jantasamvad.org/epass/relief/english
ഹരിയാന- //edisha.gov.in/eForms/MigrantService
ഹിമാചൽ പ്രദേശ്- //covid19epass.hp.gov.in
കർണാടക- //sevasindhu.karnataka.gov.in/Sevasindhu/English
മധ്യപ്രദേശ്- //mapit.gov.in/covid-19
മഹാരാഷ്ട്ര- //covid19.mhpolice.in
ഒഡീഷ- //covid19regd.odisha.gov.in
പഞ്ചാബ്- //covidhelp.punjab.gov.in
രാജസ്ഥാൻ- //emitraapp.rajasthan.gov.in
തമിഴ്നാട്- //rtos.nonresidenttamil.org
ഉത്തർപ്രദേശ്- //164.100.68.164/upepass2
തെലുങ്കാന- //epass-svc.app.koopid.ai/epassportal/widgets/dashboard.html
കേരളം- //covid19jagratha.kerala.nic.in/home/addDomestic
കർണാടക- //sevasindhu.karnataka.gov.in/sevasindhu/English
ആന്ധ്രപ്രദേശ്- www.spandana.ap.gov.in
തെലങ്കാന- dgphelpline-coron@tspolicegov.in
ഗോവ- www.goaonline.gov.in
നോർക്കയിൽ മടക്കയാത്രാ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പാസിനായി ജാഗ്രത പോർട്ടലിൽ അപേക്ഷിക്കാം. നോർക്ക രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ നമ്പർ ഉപയോഗിച്ച് പോർട്ടലിലെ പബ്ലിക് സർവീസ് ഓപ്ഷനിൽ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവർക്ക് എമർജൻസി ട്രാവൽ പാസിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട ജില്ലാ കലക്ടർമാരാണ് പാസ് അനുവദിക്കുക.
നോർക്കയുടെ ബെംഗളൂരു (080-25585090), ചെന്നൈ (044-28293020) ഓഫീസുകളിൽ ഹെൽപ്ഡെസ്ക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ന്യൂഡൽഹി (011-23747079, 011- 23342320), മുംബൈ (022 2781 0112) എന്നിവിടങ്ങളിലെ കേരള ഹൗസിലും ഹെൽപ്ഡെസ്ക്കുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല