1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2020

സ്വന്തം ലേഖകൻ: ബിസിനസ് ഉടമകൾക്ക് അനുകൂല പ്രഖ്യാപനവുമായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ്. 50 വയസ്സിന് മുകളിൽ പ്രായമുള്ള ജീവനക്കാരെ പിരിച്ചുവിടാനാണ് അനുമതി നൽകിയിട്ടുള്ളത്. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ് ബിസിനസ് ഉടമകൾക്ക് അയച്ച ഇമെയിലിൽ അയച്ച പ്രസ്താവനയിൽ ജീവനക്കാരുടെ യാത്രാ ചെലവ് കമ്പനികൾ നൽകണമെന്നും നിർദേശിച്ചിരുന്നു.

അബുദാബിയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന കാഴ്ചപ്പാടിനൊപ്പം നിലവിലെ സാഹചര്യത്തിൽ കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതിന് കൂടി വേണ്ടിയാണ് നീക്കം. തൊഴിലാളികളെ പിരിച്ചുവിടാൻ ആഗ്രഹിക്കുന്ന ജീവനക്കാർ അതാത് സ്ഥാപനങ്ങളുമായി സഹകരിക്കാനും അബുദാബി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

പിരിച്ചുവിടുന്നവർക്ക് അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നിനുള്ള ചെലവ് കമ്പനി വഹിക്കണം. ഇത്തരത്തിൽ മടക്കിയയ്ക്കാൻ തീരുമാനിച്ചിട്ടുള്ള 50 വയസ്സിന് മുകളിലുള്ള ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കാനും അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ് നിർദേശിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ അവർക്ക് അനിശ്ചിത കാലത്തേക്ക് അവധി നൽകാനും കമ്പനികൾക്ക് നിർദേശമുണ്ട്. അതുവഴി അവരെ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനും സാധിക്കുമെന്നും അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ് പറയുന്നു. കൊറോണ വൈറസിന്റെ പരിണിത ഫലങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന് വേണ്ടിയാണ് യുഎഇ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.

അബുദാബിയിൽ ജീവനക്കാർക്കായി സൌജന്യ കൊറോണ വൈറസ് പരിശോധനാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കായി രണ്ട് തരത്തിലുള്ള കൊറോണ വൈറസ് പരിശോധനകൾ ആരംഭിച്ചതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ് സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചിരുന്നു.

കൊറോണ വൈറസ് രോഗലക്ഷണങ്ങളായ കടുത്ത പനി, ചുമ, ശ്വാസതടസ്സം 50 വയസ്സിന് മുകളിലുള്ള ജീവനക്കാർ ക്ലിനിക്കുകളുമായി ബന്ധപ്പെട്ട് സ്ക്രീനിംഗിന് വിധേയരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള അല്ലാത്തവരും ക്ലിനിക്കുകളിലെത്തി പരിശോധനകൾ നടത്തണമെന്നും അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്പ്മെന്റ് അറിയിച്ചിട്ടുണ്ട്. നിയമസാധുതയില്ലാത്ത റസിഡന്റ് വിസകൾ ഇല്ലാത്തവർ ഉൾപ്പെടെ എല്ലാവർക്കും സൌജന്യ പരിശോധാ സംവിധാനം ലഭിക്കുമെന്നും ഡിപ്പാർട്ട്മെന്റ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. ആദ്യത്തെ പരിശോധനാ സംവിധാനം മുസാഫ 12ലെ ഹുണ്ടായി ഷോറൂമിന് അടുത്തും മറ്റൊന്ന് മുസാഫ 43ലെ മുസാഫാ ബസാറിന് അടുത്തുമാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.