
സ്വന്തം ലേഖകൻ: കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനമുണ്ടാകാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ എല്ലാവരും കർശനമായും പാലിക്കണമെന്ന് അധികൃതർ. കൊവിഡ് വ്യാപനം ഇല്ലാതായിട്ടില്ലെന്നും സുരക്ഷാ മുൻകരുതലുകളെടുത്തില്ലെങ്കിൽ രണ്ടാം വ്യാപനം വൈകാതെ ഉണ്ടാകുമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം ഡയറക്ടർ ജനറൽ ഉബൈദ് അൽ ഹുസൻ അൽ ഷംസി അബുദാബി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 275 പേർക്ക് കൊവിഡ്–19 സ്ഥിരീകരിച്ചതായും 94 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1 മരണവും റിപ്പോർട് ചെയ്തിട്ടുണ്ട്. 71,000 ത്തിലേറെ പേർക്കു കൂടി പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേർക്കു രോഗം സ്ഥിരീകരിച്ചത്. രാ
യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങളിൽ ദേശീയ അണുനശീകരണ യജ്ഞം വീണ്ടും ആരംഭിച്ചേക്കുമെന്ന് അധികൃതർ. സാമൂഹിക അകലമടക്കം അധികൃതർ നിർദേശിക്കുന്ന സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തമാക്കി. നിയമലംഘകർക്കെതിരെ പിഴയടക്കം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല