
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 43 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 42,647 ആയി. ഞായറാഴ്ച 36 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 305,289 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. എന്നാൽ ബ്രിട്ടനിൽ കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞു തുടങ്ങിയതായി വിദഗ്ദർ പറയുന്നു. ജൂണില്‍ നൂറില്‍ താഴെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ചാമത്തെ ദിവസമാണ് കടന്നുപോയത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇത്തരത്തിൽ ഒരു ദിവസം പോലും ലഭിച്ചിരുന്നില്ല.
ജൂണ്‍ 9 മുതല്‍ ജൂണ്‍ 20 വരെ 26 പേര്‍ ആശുപത്രിയില്‍ മരിച്ചപ്പോള്‍ ലണ്ടനില്‍ ഒരാള്‍ പോലും മരിച്ചില്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെയില്‍സില്‍ ഒന്നിലേറെ പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ കണക്കുകൾ പ്രകാരം ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ ശക്തി ക്ഷയിച്ച് തുടങ്ങിയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
ഒരു മാസം മുന്‍പ് പ്രതിദിനം 9000 പേര്‍ക്ക് വൈറസ് പിടിപെട്ടിരുന്ന നിലയിൽ നിന്ന് 3000 – 4000 എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. മരണ നിർക്ക് ഞായറാഴ്ചയും, തിങ്കളാഴ്ചയും കുറയുന്നതിന് കാരണം വാരാന്ത്യങ്ങളിൽ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ വേഗത കുറയുന്നതാണ്.
ജൂലൈ 4 മുതല്‍ പുതിയ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിന് ഈ കണക്കുകള്‍ ആശ്വാസമാണ്. 2 മീറ്റര്‍ സാമൂഹിക അകലം 1 മീറ്ററാക്കി കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്കും ഇത് വഴിയൊരുക്കും. അതേസമയം ടാക്‌സ് കുറച്ചും മറ്റും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ചാന്‍സലര്‍ ഋഷി സുനാകിന്റെശ്രമം തുടരുകയാണ്. തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന വ്യപാര മേഖലയെ രക്ഷിക്കാൻ വാറ്റ് വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല