1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2020

സ്വന്തം ലേഖകൻ: യുകെയില്‍ ദുഃഖവെള്ളിയാഴ്ച കടന്നുപോയത് കൂട്ടമരണത്തിന്റെ വാർത്തകളുമായി.980 മരണങ്ങളാണ് ഇന്നലെ യുകെയില്‍ നടന്നത്. യൂറോപ്പിലെ രാജ്യങ്ങളില്‍ ഒരൊറ്റദിവസം ഏറ്റവുമധികം മരണങ്ങള്‍ നടന്നതും ഇതാണ്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 9875 ആയി. യുകെയിലെ, പ്രത്യേകിച്ച് ഇംഗ്ലണ്ടിലേയും ലണ്ടന്‍ നഗരത്തിലേയും എന്‍.എച്ച്.എസ് ആശുപത്രികള്‍ മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വെസ് റ്റോൺ ജനറൽ ഹോസ്പിറ്റലിൽ എൻഡോസ്കോപ്പി ടെക്നീഷ്യനായി ജോലി ചെയ്യുന്ന ബ്രിസ്റ്റോൾ മലയാളി അമർ ഡയസ് കൊറോണാ ബാധിച്ച് മരണമടഞ്ഞു. 6 ദിവസമായിട്ട് ജീവനുവേണ്ടി പൊരുതിയിരുന്ന അമർ ഡയസ് ഇന്നാണ് നിര്യാതനായത്. അമർ ഡയസിന്റെ ഭാര്യ മിനിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മിനി ഇപ്പോൾ വീട്ടിൽ ക്വാറന്റയിൽ കഴിഞ്ഞു വരികയാണ്. ഇതിനിടെയാണ് ഭർത്താവിനെ വൈറസ് കീഴടക്കിയത്. വെസ്റ്റേൺ ജനറൽ ഹോസ്പിറ്റലിൽ എൻഡോസ്കോപ്പി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

അമീറിന്റെ ഭാര്യ മിനിയും നേഴ്സായിട്ട് ആതുരശുശ്രൂഷാ രംഗത്താണ് പ്രവർത്തിക്കുന്നത്. അമറിന്റെ നിര്യാണം അറിഞ്ഞ് ബ്രിസ്റ്റോളിലെ മലയാളി സമൂഹം ഒന്നാകെ ഞെട്ടലിലാണ്. സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന അമർ ബ്രിസ്റ്റോളിലെ എല്ലാ മലയാളികൾക്കും സുപരിചിതമായിരുന്നു. അമറിന് രണ്ട് പെൺകുട്ടികളാണുള്ളത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5706 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 78,991 ആയി ഉയര്‍ന്നു. ലോക്ക്ഡൗണ്‍ തുടരുകയാണെങ്കിലും സൂര്യപ്രകാശമുള്ള ദിനങ്ങള്‍ ഏറിവന്നുതുടങ്ങിയതോടെ ആളുകളില്‍ ബീച്ചുകളിലും പാര്‍ക്കുകളിലും പോകാനുള്ള താല്പര്യവും കൂടിവരുന്നു.

കൊറോണ കൂട്ടമരണങ്ങളുടേയും വ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്നുമുള്ള ശക്തമായ മുന്നറിയിപ്പ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. അതിനിടെ ബ്രിട്ടന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരണമെങ്കില്‍ കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും എടുക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്‌കൂളുകളും ഷോപ്പുകളും തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. വേനല്‍ കടുക്കുന്ന ജൂണോടുകൂടി യുകെയെ സാധാരണനിലയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.