1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19നെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. അസുഖം ഭേദപ്പെടുന്നതുവരെ അദ്ദേഹത്തിന് സൂക്ഷ്മ നിരീക്ഷണം നല്‍കും.

“ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി, അവിടെ അദ്ദേഹത്തിനെ സൂക്ഷ്മ നിരീക്ഷണം ലഭിക്കും,” സർക്കാൻ പ്രസ്താവനയയിലൂടെ അറിയിച്ചു.

ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴാച ബോറിസ് ജോണ്‍സണെതീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്.

തുടര്‍ച്ചയായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 55 കാരനായ ബോറിസ് ജോണ്‍സനെ ഞായറാഴ്ചയാണ് സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷമാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

മാര്‍ച്ച് 27 നാണ് ബോറിസ് ജോണ്‍സണ്‍ തനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഇതിനു ശേഷം ഡൗണിംഗ് സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

അതേസമയം യുകെയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച 881 കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം സംഖ്യ 7,978. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 65077 ആണ്. പുതുതായി 4334 കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

യുകെയില്‍ കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് വീണ്ടും ഒരു മലയാളി കൂടി നിര്യാതനായി. നേരത്തെ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ എം.എം. സിബി (49) ആണ് മരണമടഞ്ഞത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സി​ബി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മ​ര​ണം.

ഡെര്‍ബിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. സിബിയും കുടുംബവും കഴിഞ്ഞ ഏഴു വര്‍ഷമായി യുകെയിലാണ്. സിബി യുകെ മിനിസ്ട്രിയുടെ കീഴിലുള്ള ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു.ഭാ​ര്യ: അ​നു. മ​ക്ക​ള്‍: മാ​ര്‍​ക്ക് (നാ​ല്), ജോ​ണ്‍ (12). ഭാ​ര്യ​യും മ​ക്ക​ളും ഡെ​ര്‍​ബി​യി​ലെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​നു യു​കെ​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്.‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.