1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2020

സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടിയതിനുശേഷം ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഓഫീസിൽ തിരികെയെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ തിരികെയെത്തി ഔദ്യോഗിക കാര്യങ്ങൾ പുനരാരംഭിച്ചത്.

ഏപ്രിൽ 5-ാം തീയതിയാണ് കോവിഡ് രോഗലക്ഷണത്തെ തുടർന്ന് ജോൺസനെ ആശുപത്രിയിലാക്കിയത്. മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു 55 വയസ്സുകാരനായ ബോറിസ് ജോൺസൺ. രണ്ടാഴ്ച മുൻപാണ് രോഗമുക്തി നേടി ആശുപത്രിയിൽനിന്നു വിടുതൽ നേടി.

ചെക്കേഴ്സിലെ വസതിയിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് ഡൗൺ സ്ട്രീറ്റിലെ വസതിയിലും ഓഫീസിലും എത്തിയത്. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിന്റെ അധ്യക്ഷത വഹിച്ചത് ജോൺസൺ ആയിരുന്നു.

“ഇനി മുതൽ താൻ രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ നേരിട്ട് നേതൃത്വം നല്‍കുമെന്ന് ഡൗണ്‍ സ്ട്രീറ്റിന് പുറത്തു നടത്തിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് നിരവധി ആവശ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ അത് കണക്കിലെടുക്കില്ല, കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും,” നമ്മളൊരുമിച്ച് പരിശ്രമിച്ചാൽ 12 ആഴ്ചകൾ കൊണ്ട് രാജ്യത്തെ കോവിഡ് മുക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

പദവിയിൽനിന്നു ദീർഘനാൾ മാറിനിൽക്കേണ്ടി വന്നതിൽ അദ്ദേഹം ജനങ്ങളോട് ക്ഷമ ചോദിച്ചു. ഒരു മാസക്കാലം ജനങ്ങൾ വീടുകളിൽ അടങ്ങിയിരുന്നു. അതിന് നന്ദിപറയുന്നു, ഇത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ലോക്ക് ഡൗണിലൂടെ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള ആശങ്കകൾ സ്വന്തം പാർട്ടി പ്രതിനിധികൾ പങ്കുവെച്ചപ്പോൾ, നിയന്ത്രണങ്ങൾ നീക്കാനുള്ള സമയമല്ല ഇതെന്നായിരുന്നു ബോറിസ് ജോൺസന്റ് പ്രതികരണം.

ഇത് കഠിനമാണെന്ന് എനിക്കറിയാം, സമ്പദ് വ്യവസ്ഥ വളരെ വേഗത്തിൽ മുന്നോട്ട് കുതിക്കണം എന്നുതന്നെയാണ് തന്റേയും ആഗ്രഹം. എന്നാൽ ഇത്രയും കാലം നമ്മൾ അനുഭവിച്ച എല്ലാ ത്യാഗങ്ങളേയും ഇല്ലാതാക്കിക്കൊണ്ട് രാജ്യത്ത് വീണ്ടുമൊരു കോവിഡ് വ്യാപനത്തെ അനുവദിക്കാനോ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുത്താനോ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

20,732 പേരാണ് ബ്രിട്ടനിൽ കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 152,840 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.