1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2020

സ്വന്തം ലേഖകൻ: യുഎസിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 94,000 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 91,000 പേർക്കും രോഗം സ്​ഥിരീകരിച്ചിരുന്നു. ഒരു രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്​.

അമേരിക്കയുടെ മധ്യ, തെക്കൻ ഭാഗങ്ങളിലാണ്​ രോഗവ്യാപനം രൂക്ഷം. പ്രദേശത്തെ ആശുപത്രികളെല്ലാം നിറഞ്ഞു. കോവിഡ്​ വ്യാപനം രൂക്ഷമാകുന്നതോടെ ആരോഗ്യ സംവിധാനം വിപുലപ്പെടുത്താനാണ്​ സർക്കാർ നീക്കം. ടെക്​സസിലെ എൽ പാസോയിൽ രോഗവ്യാപനം രൂക്ഷമായതോടെ ഇൗയാഴ്​ച കർഫ്യൂ ഏർപ്പെടുത്തി. പ്രദേശത്ത്​ കൂടുതൽ ഫീൽഡ്​ ആശുപത്രികൾ ഏർപ്പെടുത്തുകയും ചെയ്തു. അതേസമയം അതേസമയം അവശ്യേതര ബിസിനസ്​ സ്​ഥാപനങ്ങൾ അടച്ചുപൂട്ടിയിടാനുള്ള നീക്കത്തെ മേയറും അറ്റോർണി ജനറലും എതിർത്തതായി വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്യുന്നു.

യുഎസിൽ മാത്രം കോവിഡ്​ ബാധിച്ച്​ ഇതുവരെ 2,29,000 പേരാണ്​ മരിച്ചത്​. ശൈത്യകാലം വരുന്നതോടെ യുഎസിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുമെന്ന്​ ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ്​ നൽകിയിരുന്നു.

യുഎസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ നാലുനാൾ മാത്രം ബാക്കിനിൽക്കെയാണ്​ ​രാജ്യത്തെ കോവിഡ്​ കണക്കുകൾ ആശങ്ക പടർത്തുന്നത്​. യുഎസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ കോവിഡ്​ പടരുന്നതി​നോടുള്ള പ്രതികരണങ്ങളെ എതിർ സ്​ഥാനാർഥിയായ ജോ​ ബെയ്​ഡൻ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട്​.

ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിതരുടെ സംഖ്യ 18,681യായി ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊവിഡ് മൂലം 77 പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 10,349 ആയി ഉയർന്നു. ജർമനിയിൽ നിലവിൽ ആകെ 1, 43,000 പേർക്ക് കൊവിഡ് ബാധയുള്ളതായി പ്രമുഖ ലാബായ റോബർട്ട് കോഹ് വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കിൽ പറയുന്നു.

കൊവിഡ് മൂലം രാജ്യം ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണെന്ന് ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ പുറത്ത് വിട്ട ഒരു വാർത്താകുറിപ്പിൽ പറയുന്നു. നവംബർ രണ്ടു മുതൽ രാജ്യത്ത് നിലവിൽ വരുന്ന കൊവിഡ് നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കണമെന്നും പൂർണ്ണമായ ഒരു ലോക്ഡൗൺ ഒഴിവാക്കാൻ ഈ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും മന്ത്രി തുടർന്ന് അറിയിച്ചു.

രോഗബാധിതരുടെ എണ്ണം കൂടുകയും ആശുപത്രികൾ നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ രാജ്യത്ത് ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സ്വഭാവമില്ലാത്ത വ്യവസായ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും അടക്കം അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വൈറസ് വ്യാപനം നിയന്ത്രണത്തിലാണെന്നും എന്നാല്‍ കര്‍ശനമായ നടപടികള്‍ ആവശ്യമാണെന്നും മക്രോൺ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.