1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2020

സ്വന്തം ലേഖകൻ: യുഎസിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്ത 70,000 കൊറോണ. രാജ്യത്ത് പകര്‍ച്ചവ്യാധി വ്യാപിച്ചതിനു ശേഷം ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ റെക്കോർഡാണിത്. രാജ്യത്ത് അറിയപ്പെടുന്ന ആകെ കേസുകളുടെ എണ്ണം നാല് ദശലക്ഷം കവിഞ്ഞു, കൂടാതെ തുടര്‍ച്ചയായി മൂന്നാം ദിവസവും 1,100 പേർ മരണമടഞ്ഞു.

2,390 കേസുകളുമായി അലബാമ വൈറസ് വ്യാപനത്തില്‍ കുതിച്ചു കയറ്റം രേഖപ്പെടുത്തിയപ്പോള്‍ മറ്റ് നാല് സംസ്ഥാനങ്ങളായ ഹവായ്, ഇന്ത്യാന, മിസോറി, ന്യൂ മെക്‌സിക്കോ എന്നിവയും പുതിയ കേസുകളില്‍ ഒറ്റ ദിവസത്തെ ഏറ്റവും ഉയരത്തിലെത്തി.
ഫ്ലോറിഡയിലും ടെന്നസിയിലും മറ്റേതൊരു ദിവസത്തേക്കാളും കൂടുതല്‍ വൈറസ് ബാധിത മരണങ്ങള്‍ ഉണ്ടായി. വെള്ളിയാഴ്ച ഫ്ലോറിഡയില്‍ 12,440 കേസുകളും 135 മരണങ്ങളും പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലെ ഉദ്യോഗസ്ഥര്‍ റസ്റ്ററന്റുകള്‍, ബാറുകള്‍, വിവാഹങ്ങള്‍, ശവസംസ്‌കാരങ്ങള്‍, മറ്റ് ബിസിനസുകള്‍ എന്നിവയിലെ ഒത്തുചേരലുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

നടനും സംവിധായകനുമായ മെല്‍ ഗിബ്‌സന് വൈറസ് ബാധിച്ചതായി കണ്ടെത്തി. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ അദ്ദേഹം കാലിഫോര്‍ണിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ ആകെ 4,197,712 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 147,679 പേര്‍ മരിച്ചു.

ന്യൂയോര്‍ക്കിലെ വൈറസ് പ്രതിസന്ധിക്കു ശേഷം ഏകദേശം നാല് മാസത്തിന് ശേഷം, പരിശോധനാ ഫലങ്ങള്‍ നല്‍കുന്നതില്‍ നഗരം ഗുരുതരമായ കാലതാമസം നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഇതു സാരമായി ബാധിക്കുന്നു. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇതു തടസ്സമാകുമെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരിശോധന വ്യാപകമായി നടത്താവുന്നതും ഫലപ്രദവുമാണെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ, മേയര്‍ ബില്‍ ഡി ബ്ലാസിയോ എന്നിവര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും, ആയിരക്കണക്കിന് ന്യൂയോര്‍ക്കുകാര്‍ക്ക് ഫലത്തിനായി ഒരാഴ്ചയോ അതില്‍ കൂടുതലോ കാത്തിരിക്കേണ്ടി വരുന്നു. സംസ്ഥാനത്തെ ചില ക്ലിനിക്കുകളില്‍ ശരാശരി കാത്തിരിപ്പ് സമയം ഒമ്പത് ദിവസങ്ങളിലും കൂടുതലാണ്.

അതേസമയം ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അൻപത്തിയൊൻപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ ആറ് ലക്ഷത്തി നാൽപ്പത്തിയൊന്നായിരം കടന്നു. കൊവിഡ് വ്യാപനത്തിൽ യുഎസിന് പിന്നിൽ രണ്ടാമതുള്ള ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 23 ലക്ഷം പിന്നിട്ടു. ആയിരത്തി ഒരുന്നൂറ്റി എഴുപത്തെട്ട് പേർക്ക് കൂടി ഇന്നലെ ജീവൻ നഷ്ടമായി.

റഷ്യയിൽ പതിമൂവായിരത്തിലധികം കൊവിഡ് മരണവും എട്ട് ലക്ഷത്തിലധികം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. അതേസമയം, ലോകത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടിയോട് അടുക്കുകയാണ്. തൊണ്ണൂറ്റിയേഴ് ലക്ഷത്തി അഞ്ഞൂറ്റി അൻപത്തിനാല് പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.