1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2020

സ്വന്തം ലേഖകൻ: പ്രവാസികൾ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റു കൊണ്ട് മാത്രം ചാർട്ടേഡ് വിമാനത്തിൽ എത്തിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. അപ്രായോഗിക നിർദേശമാണ് മുഖ്യമന്ത്രി മുന്നോട്ടു വയ്ക്കുന്നതെന്നാണു പ്രവാസികളുടെ ആക്ഷേപം.

പ്രവാസികൾ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റു കൊണ്ട് മാത്രം ചാർട്ടേഡ് വിമാനത്തിൽ എത്തിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ബഹ്റൈനിലും പ്രതിഷേധം ശക്തമാകുന്നു. അപ്രായോഗിക നിർദേശമാണ് മുഖ്യമന്ത്രി മുന്നോട്ടു വയ്ക്കുന്നതെന്നാണു പ്രവാസികളുടെ ആക്ഷേപം.

പ്രളയകാലത്ത് കേരളത്തിന് താങ്ങായി നിന്ന പ്രവാസികളെ ശത്രുക്കളായി കണ്ട് ഉപദ്രവിക്കരുതെന്ന് ഐസിഎഫ് (ഇന്ത്യൻ സോഷ്യൽ ഫോറം). ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം എന്ന പൊള്ളയായ വാഗ്ദാനം നടത്തിയ മുഖ്യമന്ത്രി ഇപ്പോൾ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു.

ജോലി നഷ്ടപ്പെട്ട് പലരുടെയും കാരുണ്യം കൊണ്ട് നാട്ടിലേക്ക് എത്തുന്നവർ പരിശോധനയക്കുള്ള തുക കൂടി മുടക്കണം എന്നു പറയുന്നത് ഇരുട്ടടിയാണ്. പ്രവാസികളെ ഉപദ്രവിക്കരുതെന്ന് ബഹ്റൈൻ കേരള സ്റ്റേറ്റ് പ്രസിഡന്റ് അലി അക്ബറും ജനറൽ സെക്രട്ടറി റഫീക്ക് അബ്ബാസും ആവശ്യപ്പെട്ടു.

സൗദിയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന രേഖ വേണമെന്ന ഇന്ത്യന്‍ എം.ബസിയുടെ തീരുമാനമാണ് പ്രവാസികൾക്ക് ഇരുട്ടടിയായത്. കേരളത്തിന് പ്രത്യേകമായാണ് ഈ നിബന്ധന. സൗദിയില്‍ കൊവിഡ് രൂക്ഷമായി പടര്‍ന്നു പിടിക്കുന്നതിനിടെയാണ് പുതിയ നീക്കം.

എന്നാല്‍ സൗദിയില്‍ നിന്നും കൊവിഡ് പരിശോധന നടത്തുക എന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. നിലവില്‍ സൗദിയില്‍ രോഗലക്ഷണമില്ലാത്താവര്‍ക്ക് സര്‍ക്കാറിനു കീഴിലുള്ള ലാബുകളില്‍ പി.സി.ആര്‍ പരിശോധന നടത്താന്‍ സാധിക്കില്ല. സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്ക് വരുന്ന ചെലവ് 1500 റിയാലോളമാണ്. ഏകദേശം 30000 രൂപയോളം വരുമിത്.

റാപിഡ് പരിശോധന ഫലമാകട്ടെ സൌദി സര്‍ക്കാര്‍ അംഗീകരിക്കുകയുമില്ല. നിലവില്‍ സൗദിയിലെ ഒരു വിമാനത്താവളത്തിലും റാപിഡ് പരിശോധന ന നടത്തുന്നുമില്ല. ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കു പ്രകാരം സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ എണ്ണം 110000 ഇന്ത്യക്കാരാണ്. ഇതില്‍ 72600 പേരും മലയാളികളാണ്.

സൗദിയില്‍ കൊവിഡ് അതിരൂക്ഷമായി പടരുന്നതിനിടെയാണ് കേരളത്തിലേക്ക് ചാര്‍ച്ചേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ വെച്ചിരിക്കുന്നത്. 132000 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4507 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 39 മരണങ്ങളാണ് തിങ്കളാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണ സംഖ്യ ആയിരം കടക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.