
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 445 പേര്‍. 14821 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ 427,046 പേര്‍ക്ക് രോഗം ബാധിച്ചു. 13,717 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്.
ബംഗളൂരുവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
ബംഗളൂരുവില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പനിയും ചുമയുമായി എത്തുന്ന എല്ലാവർക്കും ബംഗളുരുവിൽ ഇനി മുതൽ കൊവിഡ് പരിശോധന നടത്തും.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കും. കെ ആര്‍ മാര്‍ക്കറ്റ്, സിദ്ധാപുര, വിവി പുരം, വിദ്യരണ്യപുര, കലാശിപാളയ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തിന് അടുത്തുളള തെരുവുകളും അടച്ചിടാന്‍ യോഗത്തില്‍ ധാരണയായി.
വിവി പുരം, എസ് കെ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ 18 പേര്‍ക്ക് വീതമാണ് രോഗം ബാധിച്ചത്. അതിര്‍ത്തി കൃത്യമായി നിര്‍ണയിച്ച് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഈ മേഖലകളില്‍ നടപ്പാക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. തീവ്രബാധിത പ്രദേശങ്ങള്‍ അടച്ചിട്ടും കൂടുതല്‍ പരിശോധന നടത്തിയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് തീരുമാനം.
ലോകത്ത് ഒറ്റ ദിവസം 2 ലക്ഷത്തോളം കേസുകൾ
അതേസമയം ഇന്നലെ മാത്രം ലോകത്ത് കോറോണ സ്ഥിരീകരിച്ചത് രണ്ടു ലക്ഷത്തോളം പേർക്ക്. ലോകരോഗ്യ സംഘടനായാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ലോകത്ത് കോറോണ ബാധിതരുടെ എണ്ണം 1.83 ലക്ഷ്യമാണെന്ന് അറിയിച്ചത്. കോറോണ വൈറസ് ബാധ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഇത്രയും പേർക്ക് ഒറ്റദിവസം കോറോണ രോഗബാധ സ്ഥിരീകരിക്കുന്നത്.
ബ്രസീലിൽ ഇന്നലെ മാത്രം കോറോണ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അരലക്ഷത്തോളം പേർക്കാണ്. അമേരിക്കയിലാകട്ടെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 36000 പുതിയ കേസുകളാണ്. ഇതിനിടയിൽ ലോകത്ത് കോറോണ ബാധിതരുടെ എണ്ണം തൊണ്ണൂറ് ലക്ഷം കവിഞ്ഞുവെന്നാണ് റിപ്പോർട്ട്. അതുപോലെതന്നെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4.69 ലക്ഷം കടന്നു.
ബ്രസീലില്‍ മാത്രം ഇന്നലെ അരലക്ഷത്തിലേറെ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 36000 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.അതേസമയം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. 4.69 ലക്ഷം പേരാണ് ഇതുവരെ കൊറോണ ബാധിച്ചു മരിച്ചത്.
കണ്ണുകളുടെ പിങ്ക് നിറം കൊവിഡ് ലക്ഷണം?
കൊവിഡിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായി കണ്ണുകൾ പിങ്ക് നിറം ആയി മാറുന്നതിനെ കാണാമെന്ന് ഗവേഷകർ. കനേഡിയൻ ജേർണൽ ഓഫ് ഓഫ്താൽമോളജിയിൽ വന്ന പഠനത്തിലാണ് ഇത്തരത്തിലൊരു കണ്ടെത്തൽ. കണ്ണുകളിലെ പിങ്ക് നിറത്തെയും പനി, ചുമ, ശ്വാസതടസം എന്നീ പ്രഥമിക ലക്ഷണങ്ങളുടെ ഗണത്തിൽ എടുക്കാമെന്ന് പഠനത്തിൽ പറയുന്നു.
കാനഡയിൽ മാർച്ചിൽ ചെങ്കണ്ണുമായി എത്തിയ യുവതിക്ക് കൊവിഡ് ടെസ്റ്റ് പോസിറ്റീവായിരുന്നു. അതിനാൽ ചെങ്കണ്ണ് പ്രഥമിക രോഗലക്ഷണങ്ങളിൽ ഉൾപ്പെടും. ശ്വാസകോശത്തിനെയാണ് കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത്. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനേക്കാൾ എന്നാൽ പ്രാഥമിക ഘട്ടത്തിൽ കണ്ണിലാണ് ലക്ഷണം കൂടുതൽ കാണപ്പെടുകയെന്ന് ആൽബെർട്ട സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ കാർലോസ് സൊളാർട്ടി പറയുന്നു.
കൂടാതെ 15 ശതമാനം കൊവിഡ് കേസുകളിൽ രണ്ടാമത് വരുന്ന രോഗലക്ഷണം ചെങ്കണ്ണാണെന്നും അദ്ദേഹം പറയുന്നു. നേത്രരോഗ ആശുപത്രി അധികൃതർ ജാഗ്രത പാലിക്കണമെന്നും പഠനത്തിലുണ്ട്. നേരത്തെ മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കൊവിഡിന്റെ ലക്ഷണങ്ങളിൽ ആരോഗ്യ മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കായി പുറത്തിറക്കിയ മാർഗരേഖയിലാണ് ഈ മാറ്റം. പനി, ചുമ, തളർച്ച, ശ്വാസതടസം, കഫം, പേശീവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളാണ് ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിൽ ഉണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല