1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2020

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കോവിഡ് ബാധ 4 ലക്ഷത്തോടടുക്കുന്നു. രാജ്യത്ത് ഇതുവരെ 3,80,532 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അതുപോലെ തന്നെ പ്രതിദിന മരണ നിരക്കും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 336 പേര്‍ മരണപ്പെട്ടു. 1,63,248 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 12,573 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

നിലവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്‌. 1,20,504 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 5751 പേര്‍ക്കാണ് 5751 മഹാരാഷ്ട്രയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. തൊട്ടുപിന്നില്‍ തമിഴ് നാടാണ്‌. 52,334 പേര്‍ക്കാണ് തമിഴ് നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ ഏറെയെങ്കിലും രോഗത്തെ പ്രതിരോധിക്കുന്നതിലും സംസ്ഥാനം ശക്തമാണ്. 28,641 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 625 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

മഹാരാഷ്ട്ര. തമിഴ് നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവു൦ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

അതിനിടെ കൊവിഡ് ബാധിതനായി ചികിത്സയിലുള്ള ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്‍റെ ആരോഗ്യനില വഷളായി. ശ്വാസകോശത്തിലെ അണുബാധ വര്‍ധിച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. മന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയിനിനെ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി സകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി ഐ.സി.യുവിലാണെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെയാണ് അദ്ദേഹത്തെ തിങ്കളാഴ്ച അര്‍ധരാത്രിയോടെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു എങ്കിലും അദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം രണ്ടാമതും കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. തുടര്‍ന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.