
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,000 ത്തിലധികം കൊവിഡ് കേസുകൾ. 306 പേര്‍ മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു.എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. ആകെ 413,092 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 13,294.
കഴിഞ്ഞ നാല് ദിവസത്തിന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണത്തിൽ ഇത്രയും വർധന. തുടർച്ചയായി 10-ാം ദിവസമാണ് പതിനായിരത്തിനു മേൽ രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. 55.48 ശതമാനം പേർക്ക് രോഗം മാറി. അതായത് 2, 27,756 പേർ. ചികിത്സയിലുള്ള വരുടെ എണ്ണം 1,69,451 ആണ്. രോഗപരിശോധന രണ്ടു ലക്ഷം കവിഞ്ഞു.
അതേസമയം മഹാരാഷ്ട്രയിലെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. 3874 പേർക്ക് 24 മണിക്കൂറിനുള്ളിൽ രോഗം കണ്ടെത്തി. പൂനെയിൽ 823 രോഗികളെ കണ്ടെത്തി. മരണം 24. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഷണ്‍മുഖം ചെട്ടിയാര്‍ താനെയിൽ കൊവിഡ് ബാധിച്ച് മരിച്ചു.
ഹിമാചൽ പ്രദേശിൽ 628, ഒഡീഷയിൽ 304, ബീഹാറിൽ 213, ഛത്തീസ്ഗഡിൽ 107 എന്നിങ്ങനെയാണ് പുതിയ കേസുകളുടെ എണ്ണം. രോഗാവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിൽ നാലാം സ്ഥാനത്താണ്. പ്രതിദിന കണക്കിൽ മൂന്നാം സ്ഥാനത്തും.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. 8,950,626 പേരാണ് ലോകത്ത് കൊവിഡ് ബാധിതരായിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 467,356 ആയി. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലായിരത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്തില്‍ കൊവിഡ് ബാധിതരില്‍ അമേരിക്ക് തൊട്ട് പിന്നാലെ ബ്രസീലാണ്. ഇവിടെ 107039 പേര്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 54000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തുടര്‍ച്ചയായ നാലാം ദിനവും 1200 ലേറെ പേര്‍ മരണപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല