1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2020

സ്വന്തം ലേഖകൻ: ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാടണയാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി രജിസ്​ട്രേഷൻ ആരംഭിച്ചു. സ്​പോൺസറുടെ അടുത്ത്​ നിന്ന്​ ഒളിച്ചോടിയ കേസ്​ (ഹുറൂബ്​), വിവിധ തരം കേസുകളിന്മേലുള്ള വാറൻറ്​ (മത്​ലൂബ്​), ഇഖാമ കാലാവധി അവസാനിക്കൽ, വിവിധ സാമ്പത്തിക പിഴകൾ തുടങ്ങിയ പലവിധ നിയമപ്രശ്​നങ്ങൾ നേരിടുന്നവർക്ക്​ ഫൈനല്‍ എക്‌സിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ്​ എംബസി സ്വന്തം വെബ്​സൈറ്റിൽ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്​.

വെബ്​സൈറ്റിൽ നേരിട്ട്​ തന്നെ വിവരങ്ങൾ നൽകി പൂരിപ്പിക്കാൻ കഴിയും വിധം അപേക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​. www.eoiriyadh.gov.in/alert_detail/?alertid=45 എന്ന ലിങ്ക് വഴി രജിസ്​റ്റര്‍ ചെയ്യാം. ഇഖാമയിലെ പേര് അറബിയില്‍ രേഖപ്പെടുത്തണമെന്ന് പ്രത്യേക നിർദേശമുണ്ട്.

മൊബൈല്‍ നമ്പര്‍, വാട്‌സാപ് നമ്പര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, ഇമെയില്‍, സൗദിയില്‍ ജോലി ചെയ്യുന്ന പ്രവിശ്യ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഇഖാമ വിവരങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം. ഹുറൂബ്, മത്‌ലൂബ്, വിവിധ പിഴകളുള്ളവര്‍ ഏതു ഗണത്തിലാണെന്ന്​ രേഖപ്പെടുത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.