1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2020

സ്വന്തം ലേഖകൻ: കൊവിഡ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും ഇന്നും ഉയർന്നു തന്നെ തുടരുന്നു. 4757 പേർക്കാണ് ഒറ്റദിവസം കൊണ്ട് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 48 മരണവും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി അറിയിച്ചു. 18 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 145991 ഉം ആകെ മരണം 1139 ഉം തീവ്ര പരിചരണ വിഭാഗത്തിൽ 1877 പേരും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

രോഗാവസ്ഥ കൂട്ടുന്നതിന് പല ഘടകങ്ങളും ഉണ്ട്. അണുബാധയുടെ വ്യാപന വേഗത, മരണനിരക്ക്, ഗുരുതരമായ കേസുകളുടെ അനുപാതം, ഹോട്ട്‌സ്പോട്ടുകളുടെ വർധന എന്നിവയെല്ലാം കാരണമാണ്. രോഗ സ്വഭാവത്തിന്റെ ഫലമായി ഒരു നിശ്ചിത സമയത്തേക്ക് കേസുകൾ റജിസ്റ്റർ ചെയ്യാൻ വൈകുന്നതും മരണനിരക്ക് കൂട്ടുന്നുവെന്ന് വക്താവ് പറഞ്ഞു. ഇന്ന് രോഗം കണ്ടെത്തിയവരിൽ 1442 പേർ റിയാദിൽ നിന്നുള്ളവരാണ്. ജിദ്ദയിൽ സ്വീകരിച്ച നടപടികൾ ലക്ഷ്യം കാണുന്നു. റിയാദിൽ സ്ഥിതി ആശങ്കാജനകമാണ്.

വൈറസ് ഇപ്പോഴും സജീവമാണ്. ഫലപ്രദമായ മരുന്നുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. നിയമ പ്രോട്ടോക്കോളുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യുകയും ഉണർത്തുകയും ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. പ്രതിരോധ നടപടികളോടുള്ള പ്രതിബദ്ധത ഉണ്ടെങ്കിലല്ലാതെ വ്യാപനം തടയാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ 50937 ആയി ഉയർന്നിരിക്കുകയാണ്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ച 2253 പേർ ഉൾപ്പെടെ 93915 പേർ രോഗമുക്തി നേടി. പുതുതായി പൂർത്തീകരിച്ച 30507 ഉൾപ്പെടെ ഇതിനകം ആകെ 1198273 കൊവിഡ് ടെസ്റ്റുകൾ രാജ്യത്ത് പൂർത്തീകരിച്ചതായി അദ്ദേഹം അറിയിച്ചു.

ദുബായിൽ കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു

ദുബായിൽ കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കൊട്ടാരക്കര മരതമൻപിള്ളി സ്വദേശി സിജോ ഭവനിൽ യോഹന്നാൻ കുഞ്ഞുമോനാണ് (56) മരിച്ചത്. ദുബൈ ഇൻവെസ്റ്റ്മെന്‍റ് പാർക്കിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു. 29 വർഷമായി അസ്‌വാൻ എഞ്ചിനീയറിങ്‌ കമ്പനിയിലെ ജീവനക്കാരനാണ്.

യുഎഇയിൽ കോവി‍ഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 298 ആയി. പുതുതായി 388 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 43752 ആയി ഉയർന്നു. ഇന്നലെ 704 പേർ രോഗ മുക്തി നേടി. മൊത്തം സുഖപ്പെട്ടവരുടെ എണ്ണം 30241. നിലവിൽ ചികിത്സയിലുള്ളത് 13213 പേർ. യുഎഇയിൽ ഇപ്പോള്‍ ശരാശരി ദിവസവും നടത്തുന്ന പരിശോധനകൾ 25,000 ൽ നിന്ന് 40,000 ആയി ഉയർത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.