1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളിൽ നാട്ടിലേയ്ക്ക് മടങ്ങാൻ കാത്തിരിക്കുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയോ, അറേബ്യൻ ട്രാവൽ ഏജൻസിയുടെ ഓഫിസുകളിൽ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

യുഎഇയിലെ അംഗീകൃത എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഏജൻറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും യാത്രാനുമതി. ജൂലൈ മൂന്ന് മുതൽ 14 വരെയുള്ള നാലാം ഘട്ടത്തിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലേക്കാണ് യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുമതി.

അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിപ്പിനെ തുടർന്ന് ദുബായ് ദെയ്റയിലെ എയർ ഇന്ത്യാ ഓഫീസിൽ നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ആവശ്യമുള്ളവരുടെ വൻ തിരക്ക്. ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. രാവിലെ 7 മുതൽ തന്നെ ഒാഫീസിന് മുൻപിൽ തിരക്കു പ്രത്യക്ഷപ്പെട്ടു. കനത്ത ചൂട് സഹിച്ചും ആളുകൾ മണിക്കൂറോളം ക്യൂ നിന്നു.

ഇന്ത്യൻ എംബസി വെബ് സൈറ്റിർ പേര് റജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് യാത്രാനുമതി. ഇതറിയാതെ എത്തിയവരും ഒട്ടേറെയുണ്ടായിരുന്നു. ഇവർക്ക് നിരാശരായി മടങ്ങേണ്ടിയും വന്നു. അബുദാബിയിൽ നിന്ന് ഒൻപതും ദുബായിൽ നിന്ന് ഇരുപത്തിനാലും സർവീസുകളാണ് നാലാം ഘട്ടത്തിൽ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.