1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2020

സ്വന്തം ലേഖകൻ: ദുബായിൽ തിരിച്ചെത്തുന്നവർക്കു വീട്, ഹോട്ടൽ എന്നിവിടങ്ങളിലെ ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു. വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ മുറി ഉപയോഗിക്കാമെന്ന് വ്യക്തമാക്കി. ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്സൈറ്റിൽ ലഭ്യമാണ്.

യുഎഇ താമസ വീസയുള്ള 2 ലക്ഷം പേർ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുഎഇയിൽ തിരിച്ചുവരാനുള്ളതായി ഫെഡ‍റൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇവർക്ക് 14 ദിവസത്തെ ക്വാറൻ്റീൻ നിർബന്ധമാണ്. യോഗ്യതയുള്ള ഹോട്ടലുകൾ, നിരക്കുകൾ ദുബായ് ടൂറിസം ലഭ്യമാക്കിയിട്ടുണ്ട്.

വിമാന ടിക്കറ്റ് ബുക്കിങ് സമയത്തും ശേഷവും ഈ വിവരങ്ങൾ അവർക്ക് നൽകും. തിരിച്ചെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. വിമാനത്താവളത്തിൽ അവർക്ക് നൽകിയ നിർദ്ദേശങ്ങൾ പാലിക്കണമെന്നും COVID-19 DXB ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചു. ഹോം ക്വാറന്റീനു വേണ്ടിയുള്ള അപേക്ഷകൾ കൃത്യമായി പരിശോധിക്കും. തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ ഹോട്ടൽ ബുക്കിങ് ആവശ്യമാണ്.

യാത്രക്കാർ പതിവ് ഇമിഗ്രേഷൻ, ബാഗേജ് പിക്കപ്പ് നടപടിക്രമങ്ങളിലൂടെ കടന്നുപോകും. മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയുടെ കാര്യത്തിൽ നിബന്ധനകളുണ്ട് . ഗതാഗതം യാത്രക്കാർ തന്നെ സംഘടിപ്പിക്കണം. സാമൂഹിക അകലം പാലിക്കേണ്ടതും അത്യാവശ്യമാണ്.

ക്വാറൻ്റീൻ കാലയളവിൽ മുറിക്കുള്ളിൽ തന്നെ കഴിയണം. മൊബൈൽ ആപ്ലിക്കേഷൻ വഴി ടെലി ഡോക്ടർ സേവനം 24 മണിക്കൂറും ലഭ്യമാകും. മുറികൾ വൃത്തിയാക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ്. ആവശ്യാനുസരണം ഫെയ്സ് മാസ്കും കയ്യുറകളും ധരിക്കേണ്ടിവരും.

ആരോഗ്യസ്ഥിതി മാറുകയാണെങ്കിൽ, ഹോട്ടൽ അധികൃതർ ദുബായ് ഹെൽത്ത് അതോറിറ്റിയെ അറിയിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.