1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2020

സ്വന്തം ലേഖകൻ: റെഡ്ഡിങ്ങ് കത്തിയാക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പ് ബ്രിട്ടനിൽ വീണ്ടും കത്തിക്കുത്ത്. സ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ ഗ്ലാസ്ഗോയിലാണ് ഇന്നലെ ഉച്ചയ്ക്ക് അക്രമി നിരവധി പേരെ കുത്തിവീഴ്ത്തിയത്. അക്രമി ഉൾപ്പെടെ മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചു. അക്രമിയെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം ഭീകരാക്രമണമാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

സിറ്റി സെന്ററിലെ വെസ്റ്റ് ജോർജ് സ്ട്രീറ്റിലുള്ള പാർക്ക് ഇൻ ഹോട്ടലിന്റെ ഇടനാഴിയിലായിരുന്നു ആക്രമണം നടന്നത്. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച പൊലീസുകാരനും പരുക്കുണ്ട്. റെഡ്ഡിങ്ങിൽ ശനിയാഴ്ച രാത്രി സമാനമായ രീതിയിൽ ലിബിയൻ യുവാവ് നടത്തിയ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.

ബീച്ചുകളിലെ തിരക്ക് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

അതിനിടെ കൊവിഡ് നിയന്ത്രണങ്ങൾ അവഗണിച്ച് ബ്രിട്ടനിലെ ബീച്ചുകളിൽ ജനങ്ങൾ തടിച്ചുകൂടുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് മറക്കരുതെന്ന് ബോറിസ് ജോൺസൺ അഭ്യർഥിച്ചു. ബീച്ചുകളിലേക്ക് ജനം ഒഴുകുന്നത് സ്വയം നിയന്ത്രിക്കുന്നില്ലെങ്കിൽ ബീച്ചുകൾ അടച്ചിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രിമാരും മുന്നറിയിപ്പു നൽകി.

രാജ്യത്ത് ഇന്നലെ 186 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് ഇതോടെ ആകെ മരണസംഖ്യ 43,414 ആയി. കഴിഞ്ഞ പത്തു ദിവസത്തെ ഏറ്റവും ഉയർന്ന മരണ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 309,360 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

യൂറോപ്പിൽ കൊവിഡ് വ്യാപന നിരക്ക് വീണ്ടും ഉയരുന്നു

കോ​വി​ഡ്​ ബാ​ധ നി​ര​ക്കി​ൽ യൂ​റോ​പ്പി​ൽ വ​ർ​ധ​ന. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ്​ വ​ർ​ധ​ന രേ​​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) വ്യ​ക്ത​മാ​ക്കി.

ആ​ഴ്​​ച തോ​റു​മു​ള്ള ക​ണ​ക്കെ​ടു​പ്പി​ൽ 11 രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ വ​ർ​ധ​ന​യെ​ന്ന്​ ഡ​ബ്ല്യു.​എ​ച്ച്.​ഒ അ​റി​യി​ച്ചു. എ​ന്നാ​ൽ, രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​വി​വ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കോ​വി​ഡ്​ നി​ര​ക്ക്​ വീ​ണ്ടും ഉ​യ​രു​മെ​ന്ന മു​ന്ന​റി​യി​പ്പ്​ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന്​ ഡ​ബ്ല്യു.​എ​ച്ച്.​ഒ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​ഹ​ൻ​സ്​ ഹ​െൻറി ക്ലൂ​ഗ്​ പ​റ​ഞ്ഞു.

ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്​​തി​ല്ലെ​ങ്കി​ൽ ആ​രോ​ഗ്യ​രം​ഗം പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​ബ്ല്യു.​എ​ച്ച്.​ഒ​യു​ടെ യൂ​റോ​പ്യ​ൻ മേ​ഖ​ല​യി​ൽ 2.6 ദ​ശ​ല​ക്ഷം കോ​വി​ഡ്​ കേ​സു​ക​ളാ​ണ്​ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 1,95,000 മ​ര​ണ​ങ്ങ​ളും ഇ​വി​ടെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. നി​ല​വി​ൽ പ്ര​തി​ദി​നം 20,000 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.