1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2020

സ്വന്തം ലേഖകൻ: കൊറോണ ബാധ ഇറാനില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഇറാന്‍ പാര്‍ലമെന്റിലെ എട്ട് ശതമാനം പേര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ചൈനയ്ക്ക് പുറമേ ഏറ്റവുമധികം പേര്‍ കൊറോണയെ തുടര്‍ന്ന് മരിച്ചത് ചൈനയിലാണ്. ഇറാന്റെ അടിയന്തര മെഡിക്കല്‍ സര്‍വീസുകളെയും കൊറോണ ബാധിച്ചിരിക്കുകയാണ്. ഇറാനില്‍ ഇപ്പോഴും കൊറോണ നിയന്ത്രണ വിധേയമല്ല.

ഇറാന്‍ പാര്‍ലമെന്റംഗം അബ്ദുള്‍ റെസ പറയുന്നത് 23 പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ എപ്പോഴാണ് ഇവര്‍ക്ക് രോഗം വന്നതെന്ന് ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പാര്‍ലമെന്റ് അംഗങ്ങളും ഇറാന്‍ പൗരന്‍മാരുമായുള്ള കൂടിക്കാഴ്ച്ച ഇതോടെ റദ്ദാക്കി. കൊറോണ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം മെഡിക്കല്‍ അധികൃതര്‍ പറയുന്നത് അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പറഞ്ഞു. 77 പേര്‍ വരെ മരിച്ചെന്ന സൂചനയാണ് ഇറാന്റെ ആരോഗ്യ ഉപമുഖ്യമന്ത്രി നല്‍കുന്നത്. കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയന്‍ സൈന്യം ആരോഗ്യ മന്ത്രാലയത്തിനും മറ്റ് അതോറിറ്റികള്‍ക്കും എല്ലാ സഹായവും നല്‍കണമെന്നും ഖമേനി ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യ ഉപമന്ത്രി അലി റെസ റായിസി ഇതുവരെ 2336 കൊറോണ കേസുകളാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് സ്ഥിരീകരിച്ചു. അതേസമയം ഇറാനിലെ മരണസംഖ്യം സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് വരുന്നത്. 50 പേര്‍ മരിച്ചെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇറാന്റെ ഔദ്യോഗിക വിശദീകരണം 12 ആണ്. കഴിഞ്ഞ ദിവസം ആയത്തുള്ള ഖമേനിയുടെ ഉപദേശനും കൊറോണയെ തുടര്‍ന്ന് മരിച്ചിരുന്നു.

ഇറാനില്‍ സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ജയിലുകളില്‍ നിന്ന് തടവുകാരെ കൂട്ടത്തോടെ വിട്ടയക്കുന്നു. കൊറോണ വൈറസ് ഭീതി നിലവിലുള്ളതിനാലാണ് പുതിയ തീരുമാനം. 54000ത്തിലധികം തടവുകാരെ ഇപ്പോള്‍ വിട്ടയച്ചു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ വൈറസ് രോഗം മൂലം മരിച്ച രാജ്യമാണ് ഇറാന്‍. പാര്‍ലമെന്റംഗങ്ങള്‍ക്ക് വരെ രോഗം ബാധിച്ചിട്ടുണ്ട്. മരണം 80ലെത്തി. ഈ സാഹചര്യത്തിലാണ് തടവുകാരുടെ ജയില്‍മോചനങ്ങള്‍. എന്നാല്‍ എല്ലാ തടവുകാരെയും വിട്ടയക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.